അവസ്ഥാഭേദം
നിറം മാറുന്ന ഓന്തിനു പോലും,
കാവി നിറമാണ് പഥ്യം..!
പച്ചില കൂട്ടത്തിൽ,
ചെമ്പനീർ ദളങ്ങളിൽ,
വെളുത്ത വെള്ളാരം കുന്നിൽ,
നിറം കാവിയാകാം ..!!
ശത്രു എത്ര ധീരനായാലും,
കണ്ണിൽ രുധിര നിറം,
കാണിക്കാതെ,
രൗദ്ര ഭാവം വരുത്താതെ,
കുഞ്ചി ശല്ക്കം ഉയർത്താതെ,
ഒരൊറ്റ നിറത്തിൽ,
നഖ ശിഖ രൂപമൊന്നായി.
കർമ്മഫലം ഇച്ചിച്ചു,
തന്നെത്താൻ കഴിയാം.
കർമ്മ ഫലം നേടാതെ,
കാറ്റിനെ കഴിയു,
കർമ്മം ചെയ്യാൻ..!!!
--------ഓ.പീ.----------