നയതന്ത്രം
കുറുമ്പ് കാണിച്ചടി വാങ്ങിയില്ല
എഞ്ചുവടി തെറ്റിച്ചടി വാങ്ങിയില്ല
ബീഡി കട്ടുവലിച്ചടി വാങ്ങിയില്ല
മിണ്ടാപ്രാണി മൃഗങ്ങളെ
നിഷ്ഠുരമായി തല്ലിച്ചതച്ചീട്ടും
കണ്ടുനിന്നവർപോലുമടിച്ചീട്ടില്ല.
ഇപ്പോഴാളൊരു ഉദ്ദണ്ഡൻ.
ഇപ്പോളെപ്പോഴും നടയടി നിത്യം
നിന്നാൽ കുറ്റം അതിനൊരടി
നിന്നില്ലെങ്കിൽ കൂട്ടയടി
കളത്രത്തിൻ മദ്ദളമായി കഴിയുക
കാര്യമാത്ര പ്രസക്തം ജീവിതം.
അല്ലെങ്കിലെന്നുമെപ്പൊഴും
കിരിയാത്ത് കഷായം സേവിക്കണം.
ശരീര കേടുപാടുകൾക്കുത്തമം
നാട്ടിൽ വീരശൂരപരാക്രമി ഉദ്ദണ്ഡൻ
വീട്ടിലൊരു പാവം പാവം നീറ്റെലി.