ഇനിയും ഓർക്കുക
നുണ പറഞ്ഞു ജിവിതം,
ദുരിത പുർണ്ണമാക്കിയാൽ,
കാലു വെയ്ക്കും നിന്നിടം,
തവിട് പൊടി ഭസ്മം.
വോട്ടു നേടി ജയിച്ചു കേറാൻ,
ഇത്ര നുണകൾ വേണമോ.?
ഇരുട്ടു കൊണ്ട് ഓട്ട മൂടി,
എത്ര നാളൊളിച്ചിടും..?
നിങ്ങൾ ചൊല്ലും നുണകളിൽ,
ഹൃദയപക്ഷ ചലനമോ..?
ഭീതിയാലൊരു നോട്ടമോ..?
കാണുകില്ല നമ്മളും.
മുഖ്യമായോരിരിപ്പിടം,
ഉറച്ചു നിർത്താൻ കുനിയുക,
കുടില തന്ത്രം മെനയുക,
എത്ര നാൾ തുടർന്നീടും.
കൂരിരുട്ടിൽ കണ്ണ് കാണാൻ,
നിരത്തി വച്ച സൂത്രവും.
ഒരുക്കി വച്ച് നിൽക്കുവോർ,
പുറകിലുണ്ട് കരുതുക.
പൊള്ളയായ വാക്കുകളിൽ,
തെന്നിവീണ ധർമ്മവും.
ഘോഷമോടെ ഉണർന്നിടും,
നിന്റെ ,ചരമപത്രം തീർത്തിടും.
അക്ഷരങ്ങൾ കൂട്ടി വായിച്ചു
അറിവ് കൂടുതൽ
നേടാൻ
കീറിമുറിഞ്ഞ പത്ര താളുകൾ
ആർത്തിയോടെ വായിച്ചു
പിന്നീട്
അപസർപ്പക നോവലിലെത്തി
പേടിപ്പെടുത്തുന്ന
രാത്രികളെയുണ്ടാക്കി
വായന പടർന്ന്
ചെന്നത്
പാർട്ടി സാഹിത്യത്തിൽ.
അവിടെയൊക്കെയും നീയുണ്ടായിരുന്നു
നല്ല കൂട്ടുകാരനായി
ചില നിന്റെ ഇഷ്ടാനിഷ്ടങ്ങൾ
ഞാനും അന്ന് പേടിച്ചു
നിനക്ക് പെണ്ണിന്റെ ത്രസിക്കുന്ന
മാറും നിതംബവും മാത്രമേ
വിഷയമുള്ളൂ
അന്ന് കവലപ്രസംഗത്തിൽ
അഗ്രഗണ്യനായ ഞാനും
പ്രണയ കാമ പരവശനായി നീയും.
പിന്നീട് നമ്മൾ രണ്ട് കൈവഴിയായി
നീയന്ന് ഇന്ദ്രപ്രസ്ഥത്തിന്റെ
മടിത്തട്ടിലായിരുന്നു
ഞാനൊരു പ്രവാസിയും
അന്നന്നത്തെ അന്നം നേടുന്ന
വികാരമൊന്നുമില്ലാത്ത
ഒരു മനുഷ്യജീവി.
ഇന്ന് നമ്മുടെ കവലയിൽ
എന്നെ തിരിച്ചറിയാത്ത
നാട്ടുകാരുടെ ഇടയിൽ
അന്യനായി നിൽക്കുമ്പോൾ
ഒരു വാർത്ത കേട്ടു
കേന്ദ്ര മന്ത്രി മീ ട്ടു വിവാദത്തിൽ
അത് നീയാണെന്നറിഞ്ഞപ്പോൾ
എന്റെ കൂട്ടുകാരാ
ഞാനെന്തു പറഞ്ഞു എന്റെ
സ്വന്തം മനസിനെ ആശ്വസിപ്പിക്കും.
കാരണം
രണ്ടു ദശവത്സരത്തിന്റെ വളർച്ച
നീയും നേടിയല്ലോ
ഒരു ഭൂതക്കണ്ണാടി വച്ചേ നിന്നെ
അടുത്തു കാണാൻ കഴിയു
ഞാൻ വെളിച്ചമുള്ള കോണിൽ
ഒരു ഇരുട്ടിന്റെ ചീളായി
ഒതുങ്ങുന്നു.