രംഗയോജനം
കരയുന്നു പ്രിയേ നിന്റെ കണ്ണിരിന്‍ കഥ കേട്ട്,
അലയുന്നു ഏകാന്ത പഥികനായി.
പകയില്ല പരിഭവമേതുമില്ല,
പ്രാർത്ഥന മാത്രമോന്നെകിടുന്നു.
ഓർക്കുന്നു ഞാന്‍ പ്രിയേ വിട്ടു പിരിഞ്ഞു നീ,
അക്കരപ്പച്ചയിൽ ആകൃഷ്ടയായി.
കഥയറിയാതെ,കണ്ണറിയാതെ,
കാലങ്ങള്‍ തീർത്തു ,നിന്‍ മായ സ്വർഗ്ഗം.
പൊട്ടി തകർന്നൊരു മണിവീണ വീണ്ടും,
ശ്രുതി മീട്ടി പാടാന്‍ കഴിയില്ലല്ലോ.?
സ്വപ്‌നങ്ങള്‍ ഇല്ലാത്ത ലോകത്തില്‍ വീണ്ടും,
ഒന്നിച്ചു ചേർന്നീടാം ഒക്കുമെങ്കില്‍.!!
------------ജയരാജ് -------------