OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പാഷാണത്തിലെ കൃമി

ചിലർ ചിലപ്പോഴങ്ങിനെയാണ്. 
ചിലർ എപ്പോഴും അപ്പോഴും, 
അങ്ങിനെ തന്നെയാണ്.
ചിലർ സ്വയം നന്നാകില്ല, 
മറ്റുള്ളവരെ നന്നാകാൻ, 
വിടുകയുമില്ല.
കുടിക്കാത്തവനെ,
കുടിപ്പിച്ചു ഖ്യാതി നേടണം. 
വലിക്കാത്തവനെ, 
കത്തിച്ചു കൊടുത്തു, 
വലിപ്പിക്കണം. 
ചിലർ പുല്ലുട്ടിലെ, 
പട്ടിയെ പോലെയാണ്. 
സ്വയം പുല്ല്‌ തിന്നുകില്ല, 
പശുവിനെ കൊണ്ട്, 
തീറ്റിക്കയുമില്ല.

ചിലർ ഇങ്ങിനെയാണ്, 
പാദം തൊട്ടു നമസ്കരിച്ചാലും,
നല്ല ദിവസ്സ്ത്തിലും, 
കുടുംബത്തിൽ വഴക്കുണ്ടാക്കി, 
സ്വയം ഇറങ്ങി പോകും.
 
ചിലർ അങ്ങിനെയാണ്,
സ്വന്തവും ബന്ധവും മറന്നു, 
ഇല്ലാ വചനവും, 
നുണയും പറഞ്ഞു, 
നാടൊട്ടുക്ക് പരത്തുന്നവർ. 

ചിലർ വിശ്വാസ്സ ഭ്രാന്തു, 
കാണിച്ചു നടക്കുന്നു. 
വിശ്വാസവും പ്രമാണങ്ങളും, 
എന്റെ വഴിയാണ് നല്ലത്. 
ബാക്കിയെല്ലാം,
നന്മയില്ലാത്തതാണ്.
എന്ന് മുദ്ര കുത്തുന്നവർ. 

ചിലർ കുറ്റങ്ങളും കുറവുകളും, 
മാത്രം പറയാനും ജനിച്ചവർ. 
മൃഷ്ടാന്നം ഭോജനം നൽകു,
എന്നാലുമിവർ ചൊല്ലും, 
എന്തെങ്കിലും കുറ്റം, 
മുളകിന് എരിവു പോരായെന്നു.
ഉപ്പിനു പഴയപോലെ ഉപ്പില്ല, 
അതൊക്കെ പണ്ടായിരുന്നെന്നും.  

--------ജയരാജ്‌ ---------