നിബദ്ധം
കടം വാങ്ങി ജീവിച്ചാൽ,
എന്നും ഉൾപ്പേടിയിൽ,
നിരന്തരം കഴിയണം.
കാകദൃഷ്ടിയോടെ,
അശ്രദ്ധ തെല്ലുമില്ലാതെ,
ദിനങ്ങൾ തള്ളി നീക്കണം.
വാരഫലം നോക്കിയാലും,
ഏതു നിമിഷവും മാനഹാനിയും,
വഴി തെറ്റി വന്നു ചേരാം.
ഇതിലും പ്രശ്നങ്ങൾ,
ഒതുങ്ങി നിൽക്കില്ല.
വാരഫലത്തിൽ കാണാത്ത,
ശരീരപീഡയും വന്നീടാം.
അതുകൊണ്ടങ്ങ്,
ശപഥം ചെയ്തു.
കടം വാങ്ങി മോടിയാക്കേണ്ട.
ഉള്ളത് കൊണ്ട് ഓണം പോലെ,
കഴിയാൻ ദിനങ്ങളെണ്ണുമ്പോൾ,
കല്ല് മഴപോലെ,
പെയ്തിറങ്ങുന്നു,
ബന്ധു മരണം, മിന്നുകെട്ട്,
രോഗവും, ആശുപത്രിവാസവും.
ശപഥം മഞ്ഞായുരുകി.
വീണ്ടും കടം വാങ്ങി കഴിയുന്നു
കാശുമായി ജീവിച്ചാൽ,
അല്ലലില്ലാതെ,
തിന്നു ,കുടിച്ചു ,രമിച്ചു,
കൊഴുപ്പ് കൂത്താടി
പാർശ്വഫലങ്ങൾ കൂടി,
അനുഭവിച്ചു കഴിയണം.
എല്ലാം കണ്മുൻപിൽ,
വരണമെന്ന വാശി കൂടി.
എന്ത് വന്നാലും പണം കൊണ്ട്,
നേടാമെന്ന് ഉറപ്പിച്ചു.
ദാസ്യവൃന്തം ഓച്ഛാനിച്ചു നിന്നു.
അപ്പോഴും ഉറക്കം കിട്ടാതെ,
നാളെ ഇതിലും മേലെയുള്ളത്,
എന്തെന്ന് ചിന്തിച്ചു ,
അലസ്സനായി.
രോഗഗ്രസ്തനായി.
പട്ടു മെത്തയിൽ,
നാണയ കിലുക്കത്തിൽ,
താളങ്ങളിൽ ലയിച്ചു,
ജീവച്ഛവമായി കിടക്കുന്നു.
അവസാനം ഒന്നിനായ്,
യാചിച്ചു കൈ നീട്ടി,
വിശപ്പ് തീരെ സ്പർശിക്കാത്ത,
കവിയായി തുടരുവാൻ..!!!
--------ജയരാജ് ----------