OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

വീണ്ടും പ്രവാസി

അർദ്ധ പഞ്ച ദശകം,
വര്‍ഷങ്ങൾ, 
കഴിച്ചുള്ള, 
മടക്കയാത്ര.
പ്രവാസഭൂമി,
മാടി വിളിക്കാത്ത, 
കണ്ണീരിനെ, 
ഉപ്പു പൊടിയാക്കിയ,
മണൽക്കാട്,!!
രൌദ്രത വിടാതെ, 
വിട തന്നതോ? 
ജീവിതമെന്തെന്ന്,
പഠിപ്പിച്ച, 
കാരിരുമ്പിൻ കരളുള്ള,
സഹചാരിയോ?

അഹങ്കാരത്തിൻ, 
ഇളംനാമ്പുകൾ,
കരിഞ്ഞുവീണ,
ദിനങ്ങളിൽ. 
സ്നേഹം മോഹിച്ചു,
സ്വന്തം ബന്ധുവെന്നു,
ശഠിച്ചു.
സ്വർണ്ണ കിലുക്കം,
കൊണ്ടറാടി. 

സ്നേഹ കാറ്റ്,   
വഴി മാറിയപ്പോൾ, 
വീണ്ടും തേങ്ങലടക്കി.
ബന്ധങ്ങൾ എന്തെന്ന്,
വൈകിയെങ്കിലും പഠിച്ചു. 
വാർദ്ധക്ക്യത്തിൽ, 
കൈതാങ്ങിനാരുമില്ല. 
വേണ്ടപ്പോൾ, 
വേണ്ടത് ചെയ്യുവാൻ, 
ആരും കേട്ടുമില്ല. 
ഇണയായാൽ,
ബന്ധുക്കൾക്ക്, 
സ്വർണ്ണ കിലുക്കം,  
നഷ്ടമായാലോ.?

അവലംബം ഇല്ലാതെ, 
വിവരദോഷിയായ,
രോഗഗ്രത്തനായ,
ജീവിതം വൃഥാ,
പാഴാക്കിയ പ്രവാസി. 

--------ജയരാജ്‌ --------