അറിയുന്നു
-----------അറിയുന്നു ---------------
എന്താണു ദീനനായി ചിന്തിച്ചാൽ ആ നേരം,
അഞ്ചാറു ജീവൻ പൊലിഞ്ഞീടുന്നു.
കൈവെള്ള വെറുതെ ചൊറിഞ്ഞാലാക്ഷണം,
കാല്പണം കൈകളിൽ വന്നിടുന്നു.
എല്ലാരും നല്ലവനാണെന്ന് ചൊല്ലുന്നു...!
ഒന്നും ചെയ്യത്തവനെന്തു കുറ്റം.
തെറ്റുകൾ വരുവാൻ കർമ്മങ്ങൾ ചെയ്യണം.
കർമ്മങ്ങൾ ചെയ്യാതെ എന്തു തെറ്റ്.
മൂത്തു പഴുക്കാതെ, തല്ലി പഴുപ്പിച്ചാൽ,
തിന്നുന്ന വായക്ക് രുചിയില്ലാതാകും.
അവനവൻ അദ്ധ്വാനം, തിന്നുവാൻ രുചിയുണ്ട്,
കട്ടവൻ ,തൊട്ടവൻ ,തൊട്ടാൽ അജീർണം.
മത്തങ്ങ കട്ടാലും പൊൻ സൂചി കട്ടാലും
ശതകോടി പൊൻപണം, അക്ഷരവും
കക്കുന്ന പ്രതിഭക്ക് കാൽക്ഷണം മുദ്രയായി.
കാലം വിധിക്കുന്നു തടവറകൾ.
അച്ഛനുമമ്മയും ചൊല്ലി വളർത്താതെ,
താന്തോന്നിയായിടും മക്കളപ്പോൾ.
സ്നേഹ ശിക്ഷണം കിട്ടാതെ വളരുമ്പോൾ,
സ്നേഹിക്കാൻ പാടേ മറന്നിടുന്നു.
കൊടുത്തു ഭക്ഷിക്കാൻ, പഠിപ്പു നൽകീടു,
പഠിച്ചു നന്നാകാൻ, ഗുരുത്തമേകീടു.
മനസ്സ് കാണുവാൻ, മനസ്സു കാണണം.
പ്രതിഭ തെളിയണം വെളിച്ചമറിയാൻ.
--------------------------------------------