ഇനിയും പുഴ
വറ്റി വരണ്ടൊരു പുഴയുടെ തീരത്ത്
ലക്ഷ്യമില്ലാ കണ്ണുമായി
നുരയില്ല പതയില്ല കുത്തോഴുക്കില്ല
എന്നോഴുകി അബ്ധിയിൽ
ചേരുമെന്നുള്ളോരു
വ്യഥപോലുമില്ലാതെ,ശാന്തം.
വറ്റി വരണ്ടൊരു പുഴയുടെ തീരത്ത്
ലക്ഷ്യമില്ലാ കണ്ണുമായി
വെള്ളം കുടിക്കുവാൻ
നിത്യവുമണയുന്ന
കുഞ്ഞികുയിലുകളെവിടെ?
ആമ്പലിലകളിൽ നിര്‍ബാധം
അലയുന്ന കുളക്കോഴി
കൂട്ടങ്ങളെവിടെ?
ഗ്രാമത്തിൻ ചലനങ്ങൾ
ഒന്നായി തകർത്തോരു
മൂഡസമൂഹമിന്നെവിടെ ?
വറ്റി വരണ്ടൊരു പുഴയുടെ തീരത്ത്
ലക്ഷ്യമില്ലാ കണ്ണുമായി.
മണലൂറ്റി നെടുകെയും കുറുകെയും
നീ തീർത്ത
അസ്ഥിപഞ്ജരത്തിന്റെ തേത്തൽ
കുറ്റബോധാത്താലെൻ
ശിരസ്സിപ്പോൾ,മനസ്സിപ്പോൾ
ധരണി നമസ്കാരം ചെയ്തു.!!!!
വറ്റി വരണ്ടൊരു പുഴയുടെ തീരത്ത്
മാപ്പപേക്ഷിച്ചിന്നു നിൽപ്പു.!!
-------------ജയരാജ്----------------