പഴമയും പുതുമയും
പഴമയും പുതുമയും രണ്ടു വൈരികൾ,
എന്നുമെന്നും തർക്കമാണ്....!!
പഴമയുണ്ടായത് കൊണ്ട് പുതുമ വന്നു.
പഴമ പറയുന്നു പുതുമ പോയാൽ,
പഴമയിൽ എത്തിച്ചേരുമല്ലോ.
പുതുമക്കതു പുത്തരിയായി തോന്നുകില്ല,
കാരണം അവനെയും വെല്ലുവാൻ,
തലമുറകൾ പുതിയ നിർവ്വചനങ്ങൾ,
കൊണ്ടുവരുന്നു അപ്പോൾ........!!!!
അതിനെ എന്ത് വിളിക്കും.
തെളിവുകൾ :-
നാലു ദശാബ്ദം മുമ്പ് അമ്മുമ്മ,
ഉള്ളിയും പച്ചമുളകും ഒക്കെ ചേർത്ത്,
അരിയപ്പത്തിനു മുകളിൽ വിതറി....
ആവിയിൽ വേവിച്ചെടുക്കുന്നു......
അന്ന് അതിന്റെ പേര് ഉള്ളിയപ്പം...!!
ഇന്നു:-
മൈദയും ഗോതമ്പ് പൊടിയും ഒക്കെ,
ഒന്നായി കൂട്ടി കുഴച്ചു..........
എല്ലാ രാസ പദാര്‍ത്ഥങ്ങളും ചേർത്തു,
കുറെ "ടോപ്പിംഗ് " വിതറി..!!!
നല്ല ശക്തിയേറിയ ചൂടിൽ,
കറങ്ങി തിരിഞ്ഞു വരുബോൾ,
ഫാസ്റ്റ് ഫുഡ് ....നാമം " പിസ്സ "..!!!!
പുതു തലമുറക്ക് പ്രിയം,
കാരണം അവർ പുതിയവരല്ലേ.
ഇനിയിവർ ഇറക്കുന്ന്തെന്താണാവോ ?
പുതുമയിൽ പുതുമ ഏതാണാവോ ?
അടിപൊളി എന്നുള്ള പേരുകൾ,
നൽകുന്നു... അഴകിനും ..ഭീകരതക്കും,
ആർത്തനാദത്തിനും, സംഗീതത്തിനും,
അടിപൊളി ......പുതുമയും ,പഴമയും
സ്ഥലകാല ബോധമില്ലാതെ,
ഇരുട്ടിൽ അലയുന്നു........!!!!
------------ജയരാജ് -------------