മൃത്യു അകലെ
എന്തെന്തു കളികളിച്ച,
ബുദ്ധി രാക്ഷസൻ.
ആ ചിന്ത കണ്ട,
തലയോട്ടി.
മണ്ണിലകപ്പെട്ടു ,
നീ പറഞ്ഞ വാക്കുകൾ,
ഒരു വെള്ളിക്കോലിൽ,
തൂക്കി വിലപറഞ്ഞു.
ഭൂമി ചുട്ടു പഴുക്കുമെന്നു,
കേട്ടവർ,
നിനക്ക് മുക്കാലി കെട്ടി,
നെല്ലിക്കത്തളം വച്ചു.
അതും ഞങ്ങൾ കണ്ടു.
ഒടുവിൽ,
താളം നിലച്ചു ,
തപനമുയർന്നു.
വന്മരങ്ങൾ ചാമ്പലായി.
ഞങ്ങൾക്ക് പാർക്കാൻ,
നിന്റെ ബുദ്ധിയുറങ്ങിയ,
തലയോട്ടി മാത്രം.
മനുഷ്യ ജന്മം,
അടക്കി ഭരിച്ച,
ഗോളാന്തര യാത്ര,
കണ്ട ഞങ്ങൾ,
മരണമില്ലാത്ത,
ചുവന്ന രക്തമില്ലാത്ത,
വറ ചട്ടിച്ചൂടിലും,
ജീവിക്കുന്ന പാറ്റകൾ..!!
------ജയരാജ് --------