ഔചിത്യം
ആയുഷ്മാൻ ഭവ:
എന്നോരനുഗ്രഹം,
ആയുസ്സ് ദീർഘമാക്കി.
ദൈവം വ്യാപ്തി,
പുനർ ലിഖിതം ചെയ്തു .
നാലിൽ ശൈശവം,
ഒതുക്കി.
പന്ത്രണ്ടിൽ കൌമാരവും,
ഇരുപതിൽ യൌവ്വനവും,
അവസാനിപ്പിച്ചു.
ബാക്കിയെല്ലാം,
വാർദ്ദക്യം ആണ് .
ഇനി മറക്കേണ്ടത്,
കൊള്ളേണ്ടത്,
കൊടുക്കേണ്ടത് ,
ഔചിത്യം പോലെ..!!
------ജയരാജ് -------