അപ്രിയം
------അപ്രിയം--------
-------ഓ.പീ. ജയരാജ് ---
ഒരു കുഞ്ഞു പൂവായി,
വിരിയുവാനെത്ര നാൾ,
തളിരില കൂമ്പുകൾ തേടി.
നിറയുന്ന പുഴയുടെ,
നിറമാറിലലയുന്ന ,
കുഞ്ഞോളം ചുംബനമേകി.
പാദാരവിന്ദം തലോടി.
ധാരയായ് നിറയെ തഴുകി.
എന്നിട്ടും നീ നിന്റെ,
തളിരില മൃതുമോഹം,
ആരോരും അറിയാതൊളിച്ചു.
സീമന്തരേഖയിൽ,
സിന്ദൂരധൂളികൾ ,
അലിപ്പഴത്തിലലിഞ്ഞു.
കാലാന്തരം തീർത്ത,
നീരറ്റ നീശ്വാസം.
ശോഷിച്ച പർണ്ണം തീർത്തു.
വറ്റി വരണ്ടൊരു,
പുഴയുടെ മാറിൽ,
നീയിന്നനാഥയായി മാറി,
ശുഷ്ക്കിച്ചു വേരറ്റു
മണ്ണിൽ ലയിക്കുവാൻ,
നീറും നിരാശയായി നിൽപ്പു
പൂവായി വിരിയുവാൻ
കഴിയാത്ത മോഹം,
ഉള്ളിലൊതുക്കുന്നു കാലം.
ഒന്നു മറിയാത്ത,
എല്ലാമറിയുന്ന,
നാട്ട്യവുമായി നീ മർത്ത്യാ..!!!!
സ്വന്തമാം മണ്ണിനെ നീ തന്നെ,
നോവിച്ചു,
നീതന്നെ,
ശാപങ്ങൾ ഏറ്റുവാങ്ങു.
--------ജയരാജ് --------------