ആലയത്തിൽ
മൃതശിലകളടുക്കി,
പടുത്തുയർത്തി.
പരമാത്മാവിൻ,
പവിത്രമാലയം.
പരമരഹസ്യം,
നിലവറകൾ,
പഴുതുകളടച്ചു,
പനിമതി തൻ,
പാമരക്കണ്ണുകൾ.
പതിച്ചിടാതെ.
അതിതുംഗ ശ്രേഷ്ട,
ഗോപുരത്തിൽ.
അണിയാവലയങ്ങൾ,
കണ്ടു നിന്നാൽ,
പാതാള മണ്ണിലെ,
ഇരുട്ടറകൾ,
ഒറ്റവാതിൽ നീങ്ങും,
അർദ്ധവൃത്തം.
സ്യൂമം നിസ്സംശയം.
അറിയുകില്ല.
ഇവിടെയായീയിടം,
ഉള്ള കാര്യം,
വന്നവർക്കാർക്കും,
ഓർമ്മയില്ല.
ഒരു വട്ടമെത്താതെ,
തിരിച്ചൊന്നു പോകാതെ,
നിദ്രയിൽ മുഴുകാതെ,
ഓർമ്മകൾ മറയാതെ,
പുതിയൊരു മാനത്തിൽ,
പ്രാണന്‍ തുടിപ്പുമായി.
പുണരുകില്ലാ.
ഒരു ജീവാത്മാവായി,
കഴിയുവോളം..
പുതിയൊരു ജന്മത്തിൽ,
എത്തുവോളം.
-------ജയരാജ് ----------