മലയാളിയുടെ
മലയാളിയുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്ന് വിഷു. എന്നാൽ ഓണവും വിഷുവും തിരുവാതിരയുമാണ് പണ്ടുമുതല്‍ക്കേ ഗംഭീരമായി ആഘോഷിച്ചു വന്നിരുന്നത്. മറ്റു പ്രാദേശിക ഉത്സവങ്ങൾക്ക് പുറമേ വരുന്ന ആഘോഷങ്ങളാണ്,ക്രിസ്തുമസ്സും റംസാനും ബക്രീദും, ഇതെല്ലാം ആഗോളവ്യാപകമായ ആഘോഷങ്ങളാണ്. മലയാളിയും ഇതിൽ
ഭാഗമാകുന്നുണ്ട്.
മേടം 1-ന് പതിവായി വിഷു ആഘോഷിക്കാറുള്ളത്. എന്നാല്‍ ഇക്കൊല്ലം അത് മേടം 2-ന് ഇത്തവണ വിഷു വരുന്നത്. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്നത് വിഷുവിന്റെ തലേദിവസമാണ്.രാവും പകലും ഒത്ത സമയം. അതാണ് വിഷുവിന്റെ ആഘോഷ പ്രാധാന്യം
വിഷു വിത്ത് ഇറക്കൽ നിലമൊരുക്കൽ എന്നിവയുടെ ഉത്സവമാണ്. വിഷു ആഘോഷിക്കാറുള്ളത് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് എന്നാണ്
ഐതിഹ്യം പറയുന്നത്
കേരളത്തിൽ ഈ അനുഷ്ഠാന ആചാരങ്ങൾക്ക് തന്നെ പ്രാദേശിക സമ്മർദ്ധങ്ങളുടെ
പ്രതിഫലനങ്ങളും കടന്നു കൂടിയിട്ടുണ്ട് എങ്കിലും വള്ളുവനാട്, തലപ്പിള്ളി താലൂക്കുകളിലാണ് എല്ലാ ആചാരാനുഷ്ഠാനങ്ങളോടുകൂടിയും വിഷു ആഘോഷിച്ചിരുന്നത്. വിഷുക്കണി മുതൽ ആരംഭിക്കുന്ന ആഘോഷങ്ങൾ കൈനീട്ടം, പടക്കംപൊട്ടിക്കല്‍, വിഷുക്കഞ്ഞി,വിഷു അട. ചക്ക പുഴുക്ക് ,പീര കഞ്ഞി,കളികൾ തുടങ്ങിയവയായിരുന്നു അവിടങ്ങളില്‍ അനുഷ്ഠാനങ്ങളില്‍ പ്രധാനം.
കുട്ടികള്‍ക്കു ഉത്സാഹത്തിന്റെ ദിനമാണ് വിഷു നല്കുന്നത് . കൈനീട്ടം വാങ്ങി അത്
മുഴുവനും പടക്കം ,ലാത്തിരി ,കമ്പിത്തിരി,ചക്രം ,ഗുണ്ട് ,ഏറുപടക്കം ,മാലപ്പടക്കം
എന്നിവ മത്സരിച്ചു കത്തിക്കുന്നു ഇതിനു ശേഷമേ കുട്ടികൾ കുളിച്ചു ഭക്ഷണത്തിനെത്തു.
കഞ്ഞിയാണ് വിഷുദിവസം രാവിലത്തെ പ്രധാന പ്രഭാതഭക്ഷണം. നാളികേരം ചിരകിയതും ഉപ്പും ഇട്ടാണ് കഞ്ഞി കുടിക്കുക. പപ്പടം, മാങ്ങാക്കറി , മാങ്ങ അച്ചാറും
കൂടിയാൽ വിഷു പ്രാതൽ തയ്യാറായി. ഇതു കുടിച്ചെന്നു വരുത്തി വീണ്ടും ഇറങ്ങുകയായി
പടക്കം പൊട്ടിക്കൽ തുടങ്ങും ,കളികൾ ,മത്സരങ്ങൾ അരങ്ങേറുന്നു.
കൊച്ചിയിലും മലബാറിലും വിഷുവിന് മാത്രമാണ് പടക്കം പൊട്ടിക്കുന്നത്.ദീപാവലിക്കാണ് തെക്കൻ കേരളത്തിൽ പടക്കം പൊട്ടിക്കാറുള്ളൂ
ആഘോഷങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ പേരിനു മാത്രമായി ചുരുങ്ങി. ആഘോഷങ്ങള്‍ മറ്റു പലതിനുമായി. എങ്കിലും വിഷുക്കണിയും കൈനീട്ടവും പഴയ തലമുറയിലൂടെ പുതുതലമുറയിലും ഇന്നും നിലനില്‍ക്കുന്നു കാലങ്ങൾ കഴിയുമ്പോൾ ഇനിയും മാറ്റങ്ങൾ
വന്നുചേരാം അന്ന് ഹിന്ദുവിന്റെ മാത്രം ആഘോഷമായി മാറിയേക്കാം.അപ്പോഴും കൊന്ന
പൂക്കൾ ,പൂക്കും, മരങ്ങൾ ഉണ്ടെങ്കിൽ ,ചിരി തൂകി ചാഞ്ഞു ചരിഞ്ഞു കാറ്റിലാടി സന്തോഷവതിയായി അഭിവാദനങ്ങൾ നേർന്നു കൊണ്ട്.