സ്വർഗ്ഗ വാതിൽ
വെള്ളി വീണൊരു,
നിഴലകന്ന താരം.
അവിടെയാണ് സ്വർഗ്ഗം.!
ദൂരെ നിന്ന് കാണാം,
നിഴൽപ്പരപ്പിലൂടെ.
കിളിവാതിലിലൂടെ.
ചിത്രശലഭമുയർന്നു,
മേഘ ശകലം തഴുകി.
കുളിരു മിന്നി തോർത്തി.
പുഷ്പ കൌസ്തുഭ തിരയിൽ,
പതഞ്ഞു നിന്ന യൌവ്വനം,
അടിയളന്നു നീങ്ങിയാൽ,
അരയോളം പാൽ നുര.
ഗർവ് കൊണ്ട് നേടുവാൻ,
കൈ കരുത്തു കാട്ടുവാൻ,
കുടുംബ മഹിമ പറയുവാൻ,
പൊന്നെറിഞ്ഞു വീഴ്ത്തുവാൻ,
കഴിയുകില്ല ,തുറക്കുകില്ല,
സ്വർഗ്ഗവാതിൽ കൊളുത്തുകൾ.
മനുഷ്യജന്മം നെയ്തെടുത്ത,
കളങ്കമറ്റ ജീവിതം,
വെട്ടമേകി ജ്വലിച്ചു നില്ക്കും,
കൈത്തിരി തൻ പ്രഭയിലെ,
നടന്നു നീങ്ങി ലക്ഷ്യമെത്തു.
അഹന്ത കൊണ്ട മനുചരെ.
--------ജയരാജ് ----------