മരിക്കാത്ത ശവം
അഹന്തയോടെ..!!
നിന്ദാസ്തുതിയായി,
മസ്സിലുപിടിച്ചു ,
എത്ര കാലം..?
വൈദ്യര് ഗുണദോഷിച്ചു ,
നടക്കണം.
ഉടൻ മറുപടി ,
നടക്കാത്ത കാര്യം..!
യോഗ ചെയ്യണം,
യോഗമില്ല വൈദ്യരെ,
പഴയതിലും നന്നായി,
ചാട്ടുളി പോലെ മറുപടി.
തിരിച്ചു കടിക്കാത്ത,
എന്തിനെയും തിന്നും.
വർണ്ണമുള്ള മദ്യവും.
പിന്നെ വേണ്ടതൊക്കെ,
വരിവരിയായി വന്നിടും,
കറൻസ്സികൾ പറന്നിടും.!
ഒരുനാൾ അറിഞ്ഞീടും,
ശേഷി പോയ തന്മയം..!
വെമ്പൽ കൊണ്ട് ചിലവിടാം,
വേദനയാൽ ഉരുകിടാം,
സ്വയം ശപിച്ചു നിരന്തരം,
ബാക്കി ജീവൻ ഒടുക്കിടാം..!!
അപ്പോഴും ചിരിച്ചിടും,
ധന ധാന്യ ശേഖരം,
പുതിയ ഇരയെ തേടി.
------ജയരാജ് --------