അറിയാതെ
നരച്ച ചിന്തയുടെ,
ഷണ്ഡത്വം.
മൂരി മൂത്രം ഒഴിച്ചപോലെ,
ഇടവിട്ടിടവിട്ട്,
എന്തിനു ഈ തലമുറയെ,
ക്രൂശിക്കുന്നു.
ആസനം ഉറപ്പിക്കാൻ,
കെൽപ്പില്ലാത്തവരെ.
ഇന്നു നിങ്ങൾ,
വിദ്യാർഥിയുടെ,
കൊരവള്ളിയിൽ,
പിടിച്ചിരിക്കുന്നു.
നിരക്ഷരകുക്ഷികളെ,
നിങ്ങൾ ജനാധിപത്യത്തിൻ,
മുഖത്ത്,
വിസ്സർജ്ജിച്ചിരിക്കുന്നുവോ.?
അരാഷ്ട്രീയത,
കീഴ്പ്പെടുത്തിയ,
കാമ്പസ്സുകളിൽ.
മദ്യവും, മയക്കുമരുന്നും,
റാഗിങും, ലൈംഗികപീഡനങ്ങളും.
കൊള്ളയും, കൊലപാതകവും,
കൂടിക്കൂടിവരുന്നു.
വിധ്വംസകശക്തികൾ
കൈകൾ വിരിക്കുന്നു,
ഞങ്ങളുടെ,
അരുമസന്താനങ്ങളെ,
നിലപരിചാക്കുവാൻ.
കുത്തക കമ്പോള,
തേർവാഴ്ചയ്ക്കെതിരെ,
ചെറുത്തുനിൽപ്പുകൾ,
ഉണ്ടാവരുത്.
നിങ്ങളുടെ സ്ഥാനം,
പോകരുത്.
ലക്ഷ്യബോധമുള്ള,
സമുഹം,
ഉടലെടുക്കരുത് എന്നല്ലേ.?
പറിച്ചെറിയുക,
നിന്റെ മനസ്സിലെ,
കൃമി കീടങ്ങളെ.
ജീർണോന്മുഖ,
രാഷ്ട്രീയതത്വങ്ങളെ..!!
ഇല്ലെങ്കിലാവാം...!!!
ഉയർത്താം,
ചെറുത്തുനിൽപ്പുകളുടെ,
ഉരുക്കുകോട്ടകൾ.
------ജയരാജ് ----------