ബലിതർപ്പണം
-----------ബലിതർപ്പണം----------
സ്നേഹനിധിയാമെന്റെ താതനു,
അശ്രു പൊതിഞ്ഞൊരു,
ബലിതർപ്പണം.
തിരികത്തും പ്രഭയിൽ,
തൂശനിലയിൽ,
ഈറനായി,
ഉപവിഷ്ടനായൊരു,
പഞ്ചയജ്ഞം.
ദർബ മോതിര മണിഞ്ഞു,
ഇലയിൽ നീർ തളിച്ചു,
ആലില നിരത്തി,
അരിയും പൂവും അർപ്പിച്ചു,
ഒരുരുള ചോറ് ഇടം ചുറ്റി,
ഇലയിൽ വച്ച്.
ദീപം ഉഴിഞ്ഞു,
ദൂപം ഉഴിഞ്ഞു,
ഗന്ധം ഉഴിഞ്ഞു,
അർപ്പിച്ചു നൽകി.
മുഖ പ്രക്ഷാളനം മുതൽ,
പാദ പ്രക്ഷാളനം ചെയ്തു.
ശർക്കര താംബൂലം നല്കി.
പൂക്കളർപ്പിച്ചു.
ദർബ മോതിരം അഴിച്ചു,
ജലം തെളിച്ചു കൈ നനച്ചു,
കൈതട്ടി കാക്കയെ വിളിച്ചു.
എന്റെ പ്രിയനാം പിതാവിന്നൊരു,
ബലിതർപ്പണം.!