കണിയൊരുങ്ങി
ഹരിതാഭായാർന്നൊരു പത്രങ്ങളിൽ,
അരുമയായി വന്നു പിറന്നു വീണു .
മേടമാസത്തിലെ അരുണോദയം,
കണ്ടൊന്നു കണ്ണുനിറഞ്ഞ നേരം.
പൊന്മണി കാലിൽ അണിഞ്ഞു ചുറ്റി.
സ്വർണ്ണ പിതാംബാര പട്ടുടുത്തു.
അരമണി കിങ്ങിണി പൊൻ പതക്കം,
സുന്ദര സൌഭാഗ്യ കുലീനദളം.
വിഷുക്കണിക്കൊന്നയായി പരിലസിച്ചു,
കണികാണും തട്ടിലെക്കാനയിച്ചു.
തേച്ചു മിനുക്കിയ ഓട്ടുരുളിയിൽ,
പപ്പാതി നെല്ലും അരിയും നിറച്ചു.
വെറ്റില ,പച്ചക്കറികളും, മാങ്ങയും,
വെള്ളരി ,ചക്ക ,പഴുത്ത പാക്കും,
കണ്മഷി, ചാന്തും ,സിന്തൂര കൂട്ടും ,
വെണ്മയായുള്ളോരു ചിറ്റാടയും,
നെയ്യ്ത്തിരിയിട്ടൊരു നിലവിളക്കും,
കണ്ണാടിയും,പിന്നെ പൊൻ നാണയം,
മഞ്ഞ പട്ടുടയാട ചുറ്റിയ കണ്ണന്റെ,
കാർമേഘ വർണ്ണന്റെയരികിലായി ,
കണ്ണിമ വെട്ടാതെ നോക്കി നിന്നു.
വെറുമൊരു പൂവിന്റെ സായൂജ്യമായി .
----------------ജയരാജ് -------------------