വിത്തുകൾ
തോപ്പിയിട്ടവരെ കണ്ടു..!
പേടിച്ചിട്ടാകാം,
കൈകൂപ്പി നിന്ന്,
സദയം സ്വീകരിച്ചത്.
തോപ്പിയിട്ടവരെ കണ്ടു,
വെളുത്ത തൊലി,
നിറം കണ്ടു.
ഭ്രമിക്കപ്പെട്ടതാകാം.
ഇന്നിപ്പോൾ പടുകുഴി,
പാതാളം.
തോപ്പിയിട്ടവർ ചൊല്ലി,
മണ്ണറിഞ്ഞു വിത്തെറിയുക.
അവർ മണ്ണ് അറിയീച്ചു,
വിത്തും വെറുതെ വിതച്ചു.
നൂറുക്കു നൂറു മേനി.
ഓണം പൊന്നോണമായി.
പിന്നെ വിത്തിടാൻ,
തൊപ്പിക്കാർ നിരത്തി.
വീണ്ടും വിത്തുകൾ,
പൊൻപ്പണം വിലയിട്ടു.
പുതു വിത്തിന്,
പുതിയ പേരും പറഞ്ഞു.
ജനിതക മാറ്റം,
വരുത്തിയ വിത്തുകൾ.
ഇതിൽ നിന്ന് വിരിയുന്ന,
പുതു വിത്തുകൾ,
പുതു ജന്മമേകില്ല.
വെള്ള തൊലിയുടെ നിറം,
ചുവപ്പായി.
ഞങ്ങളുടെ മണ്ണിൽ വിത്തിടാൻ,
നിയമം, .അനുശാസനം .!!
ഞങ്ങൾ കഴുതകൾ,
വിത്തറിയാത്തവർ.
മണ്ണറിയാത്തവർ.
ഇത്രകാലം നൂറുമേനി,
വിളയിച്ചത്,
മണ്ണറിയാതെ.
പത്തായം നിറച്ചവർ.
തോപ്പിയിട്ടവരെ,
കൊണ്ട് വന്നവർ,
അവരുടെ അന്നം,
രുചിച്ചവർ.
വികൃതരൂപികളായി.
ഇനിയിവരിൽ നിന്നൊരു
പുതുജീവന്റെ അപ്രാപ്തീയും
--------ജയരാജ് ---------