ഗതി-വിഗതി
ഞാനെത്തും ദൂരത്തു,
നിഴലിൽ അലിയുന്ന,
പൊന്നുടയാട കണ്ടു.
പൂമേനി ശിഖരങ്ങൾ,
വെണ്‍ചാമരം വീശും,
ലോല കളേഭരമായി.
മേനിയിലണിയുവാൻ,
മേലാപ്പ് ചുറ്റുവാൻ,
മോഹിച്ചു നിന്നൊരു,
പൊൻ പരാഗം.
വീഴുന്ന തല്പ്പത്തെ,
ഓർക്കുമ്പോൾ,
വിരഹിണി നിയൊരു,
മൃദുലമാം സ്വരരാഗം,
മൂളിയില്ലേ.
ശീതാശു പ്രഭ കൊണ്ടു,
ഇണചേരൽ പാദത്തിൽ,
വിദുരമാം കാലങ്ങൾ,
നൈതതല്ലെ.
പൊട്ടിവിരിഞ്ഞപ്പോൾ,
നിൻ വാനം നോക്കി നീ,
ക്ഷാമാംഗി ഓമലെ,
പറന്നകന്നു.
കഠിനമാം കാറ്റോ,
നിഷ്ഠുര വേനലോ,
നിന് ഗതിയിനിയും,
മാറ്റിയിടാം.
അരുതെന്ന് ചൊല്ലി,
അകത്തള സീമയിൽ,
ആരെ തളച്ചീടാം,
എത്ര കാലം.
--------ജയരാജ് -----