ദുരാശയ
ഓർമ്മകൾക്ക്,
മടിയോടെ ഒരാവരണം,
ചുറ്റുന്നു.
വിങ്ങുന്ന മനസ്സിന്,
സാന്ത്വനമായി.
ചിരിച്ച ഭൂതകാലത്തിൻ,
പടവുകൾ,
കയറിയിറങ്ങുന്നു.
കാലം വരുത്തി വച്ച,
വിനകളെല്ലാം,
വിധിയെന്ന്...!
സമാശ്വസ്സിക്കട്ടെ.
കൊടുത്തു തിന്നാൻ,
പഠിപ്പിച്ചു .
പിന്നെയെന്നാണ് ,
കൈവീട്ടു ,
പോയതെന്നറിയില്ല.
ഞാനും ,എന്റെയെന്നു,
പറഞ്ഞു പഠിച്ചു .
അതിലും ഞങ്ങൾ വന്നില്ല.!!
പഴയ മുത്തശ്ശി കഥകൾ,
മക്കൾ കേട്ടാൽ,
വളർച്ച മുരടിക്കും .
അവർക്കും ,ഇനി ,
ജനിക്കാനിരിക്കുന്നവ്ർക്കും,
വരുന്ന ദശാബ്ദ കഥകൾ,
ഉരുവിടുന്ന,
ആംഗലേയ അംഗക്ഷേപം .
മതിയത്രേ.
നരച്ചു കൂനു വന്നവർ,
സ്വയം വഴി കാണുക.
ദൃശ്യ മാധ്യമങ്ങൾക്ക്,
പണി ,
കൊടുക്കാതിരിക്കുക.
നടതള്ളാൻ പോലും,
ഇടം നല്കാതെ.
മകന്റെ ഉറച്ച ശബ്ദം..!!!
അച്ചിച്ചാ......
ആ ചട്ടി പൊട്ടിക്കല്ലേ.
അത് അച്ഛനു,
വേണ്ടി വരില്ലേ...?
-----ജയരാജ് --------