പ്രതികരണം
മൌനം പൂണ്ടിരിക്കണോ..?
ഈ പേക്കുത്തുകൾ,
കണ്ടീട്ടും.
കണ്ടില്ലെന്നു,
നടിക്കണോ..?
കുറ്റം ചെയ്തവനെ,
പിടിച്ചാൽ.
തെറ്റ് പിടിച്ചവന്റെ,
തലയിൽ.
ദൈവം ശിക്ഷിക്കുമെന്ന്,
സമാശ്വസ്സിക്കണോ..?
ദൈവവും കൈവിട്ടാൽ,
സ്വയം നിയമ തന്ത്രം,
മെനയണോ..?
അറിയാത്ത പിള്ളകളെ,
ചൊറിഞ്ഞു,
അറിയീക്കണം.
കൊള്ളമുതൽ തിന്നു
ശീലം കൊണ്ടവരെ
കൊള്ളിയാൻ വീഴും
എന്ന് ശപിച്ചാലായോ?
പാട്ട് ഒന്ന് പാടി,
മാനുഷ്യരെല്ലാരും,
ഒന്നെന്നു ചൊല്ലിയാൽ.
ഒന്നായി തീരുവാൻ.
എത്ര കാലം..?
ദൈവത്തിൻ നാടെന്നു,
കൊട്ടിഘോഷിച്ചവർ.
പൊട്ട കുളത്തിലെ,
തവള പോലെ..!!!!
------ജയരാജ് ---------