നഷ്ടം ജീവനം
പാടി നടക്കുവാൻ,
പാണനില്ല.
ആടി കളിക്കുവാൻ,
കുമ്മാട്ടിയും.
പച്ചോല പന്ത്,
മെടഞ്ഞെടുക്കാൻ,
അറിയുന്ന കൂട്ടുകാർ,
ആരുമില്ല.
ഓരോരോ ഓലകൾ,
ചുറ്റിയിട്ട്,
പാമ്പിനെയുണ്ടാക്കി,
ചുറ്റുമിട്ടു.
രണ്ടോല കൊണ്ടൊരു,
പമ്പരവും.
പ്ലാവില കൊണ്ടൊരു,
തൊപ്പിയായാൽ.
പമ്പരം കറക്കുവാൻ,
ഓട്ടമായി.
ആങ്ങിങ്ങായി,
പഴുത്തു കാറ്റിലാടും,
കശുമാങ്ങ കൈയ്യെത്തി,
പിടിച്ചടക്കി,
നീരോക്കെയൂറ്റി,
കുടിച്ചീടുമ്പോൾ.
വേനലവധി,
തളിർത്തിടുന്നു.
എവിടെ മറഞ്ഞു പോയി,
ഈ ദിനങ്ങൾ.
കഴിഞ്ഞൊരു ജന്മത്തിൻ,
സ്വപ്നങ്ങളോ..?
ഇന്നാർക്കും,
ഒന്നിനും നേരമില്ല.
കെട്ടി പൊതിഞ്ഞൊരു,
ഭക്ഷണ രുചി മാത്രം,
ഇന്നിന്റെ മക്കൾക്ക്,
അറിയുന്നുള്ളൂ.
ചൊല്ലി കൊടുക്കുക,
തിരിച്ചു വരാൻ.
തല്ലി പറയുക,
പിന്തിരിയാൻ.
തള്ളി കളയുക,
മാപ്പില്ലാതെ.
കൊണ്ടാൽ പഠിക്കട്ടെ,
തലമുറകൾ.
-----ജയരാജ് --------