പേടി
പേടിയാണപ്പോഴുമെന്നിൽ , കൂടപ്പിറപ്പാണ് പേടി.
വീണു പിറന്നപ്പോൾ അന്നൊന്നു പേടിച്ചു..!
വിറയാർന്നു അലറിക്കരഞ്ഞു, പേടിയാലൊത്തിരി,
പാര്‍ത്ഥന്റെ നാമവും ചൊല്ലി, ഭീതിയോന്നകലുവാൻ,
ശിവ സ്തുതിമന്ത്രവും ,അകമഴിഞന്നൊന്ന് പാടി.
പേടിയാകറ്റുവാനമ്മ, ഓട്ടു കിണ്ണവും മുട്ടി കുരവയിട്ടു
കൈകാൽ ഉറച്ചു ,തലയും ഉയർന്നു, പേടിയപ്പോഴും ബാക്കി..!
അങ്ങു തിരിഞ്ഞാലും, ഇങ്ങു നടന്നാലും, ഉയരുന്നു ഉച്ചത്തിൽ,
മാറ്റൊലിയായി ,നോക്കി നടക്കണം ,വിഴാതെ നോക്കണേ...!!!
തീയാണ് , മഴയാണ് ,ഒഴുക്കാണ് പുല്ലു പുഷ്പ്പാദികൾ ഒക്കെയാണ്.
അച്ഛനെ ,ഗുരുവിനെ ,കൂടെ പഠിക്കുന്ന ,കൂടെ നടക്കുന്ന,
ആണിനെ, പെണ്ണിനെ ,പക്ഷി മൃഗാതികൾ ഒക്കെയും.
ഭീതിയാം പരിധിയിൽ ഒത്തു കൂടി, മിഴിച്ചു നിൽപ്പു.
രക്ഷകൾ ,ഏലസ്സ് ,പൂജാ പരിഹാരം പേടിയകറ്റുവാൻ,
ഉതകുന്ന അറിവുള്ള പണിയൊക്കെ ചെയ്തു വച്ചു.
പേടിയാണപ്പോഴുമെന്നിൽ , കൂടപ്പിറപ്പാണ് പേടി.
പെണ്ണൊരുത്തിയൊന്നു അരികിൽ നിന്നാൽ,
വെട്ടി വിയർത്ത് ഞാനവശ്ശനാകും, നിസ്സംശയം,
തൊണ്ട വരണ്ടു മൃതപ്രായനാകും, സമസ്തം.
പേടിയാണപ്പോഴുമെന്നിൽ പേടിയുയരുന്ന പേടി.
------------------------ജയരാജ് ----------------------