ശുഭ്രം
നിറമാല ചാർത്തും നിൻ മന്ദഹാസ്സത്തിനു,
ശരണാര്‍ത്ഥിയാമൊരു പഥികൻ.
തിരുവുള്ളക്കനിവിനു തൃക്കാഴ്ചയില്ലാതെ,
തിരുനടയിലണഞ്ഞൊരു ദാസൻ.
മന്ദഹാസ്സത്തിനു നൂറു നൂറർത്ഥങ്ങൾ...!!
അര്‍ത്ഥജ്ഞയായി നീയേകിയല്ലോ..?
ഭിക്ഷയായൊന്നുമെ നൽകുവാനിത്തിരി,
ക്ഷമയാലെ ഹിമത്രയം ചാർത്തി നിന്നു..!!!
പൊൻകൊലുസ്സിട്ടൊരു ശാതോദരി നീ,
പ്രിയവർണ്ണ പുഷ്പോപഹാരമണിയു..!
സപ്തദശഗുണ സമ്പന്നയായിടാൻ
അണിയുക നീരാള അംഗവസ്ത്രം ...!!
---------------ജയരാജ് --------------------