വഴി അറിയുന്നവന്‍
ഓടുകയാണ് നിരന്തരം...!
നടക്കുകയാണ് നിരന്തരം...!
ഒരു ഉപകാരമില്ലാത്ത,
ഓട്ടവും നടപ്പും.
എവിടെ പോയാലും,
തിരിച്ചു വരണം,
വൈകിയാൽ !!!!!?.
ഇത്ര കാലം നടന്നത്....!
നേരെയല്ല,
നേരെ നടന്നിരുന്നെങ്കിൽ,
ഈ ഭൂമിയെ ഒരു നൂലു കൊണ്ട് ,
ചുറ്റി കെട്ടാമായിരുന്നു....!!!
പോകും വഴിക്ക്,
എത്രയോ മഹാരഥന്മാരെ,
കണ്‍നിറയെ കണ്ടേനെ.
മടങ്ങി വരാത്ത യാത്രകൾ,
മനഃസുഖം നേടുമോ ആവോ ?!!!
ഉരുണ്ട ഭൂമിയിൽ,
സുഭാഷ് ചന്ദ്ര ബോസ്സിനെയും,
ചെഗ്വെരയെയും,
ഒന്നിച്ചു ഒറ്റ നടപ്പിനു കണ്ടാൽ!!!! ?
മാനിഷാദയും അഹിംസയും,
ഒന്നിച്ചു തിരയടിച്ചു ,
മാർഗ്ഗ തടസ്സം......!
ഉണ്ടാക്കില്ലായിരുന്നു.
ഇന്നു കഴിവില്ലാത്തവനു,
മാനിഷാദയും അഹിംസയും.
കഴിവുള്ളവന്,
അവനുണ്ടാക്കുന്ന ,
തത്വസംഹിതകൾ...!!!
കണ്ടതിലും ഭംഗി,
കാണാനിരിക്കുന്നതിനാണ്,
ഞാൻ നടക്കട്ടെ ....!!!!
--------ജയരാജ് ----------