പ്രതി അജ്ഞത
ചിമ്മിണി വെളിച്ചത്തിലും,
കോടമഞ്ഞിൻ തണുപ്പിലും,
ജീവിതത്തിൽ ഒരിക്കൽ ...!
ഉപയോഗമുള്ള അറിവിലും,
നരച്ചു പോയ മനസ്സ് വച്ച് ,
പഠിച്ചു പോന്നാ തിയറവും,
കൂട്ടി മുട്ടതായ വരകളും,
പരിക്ഷണങ്ങളും എല്ലാം...!!
എത്ര തണ്ടുകൾ മുറിച്ചു ,
എത്ര പൂവുകൾ പിളർന്നു,
ഉപകാരമുള്ള ഒന്നും,
ജീവിതത്തിൽ വന്നില്ല...!!!
കണക്കുകൾ,കൂട്ടൽ,
ഗുണിച്ചു കിഴിക്കൽ,.
എല്ലാത്തിനും നന്ദി.
സൂര്യന് വരെ മാറാം,
ഉത്തരായനവും തിരിച്ചും.
ഞാൻ മാറുന്നില്ല,
പഠിച്ച ,ശ്രവിച്ച,
ഭക്തി തത്വസംഹിതകൾ.
എനിക്ക് മാറണം,
മഞ്ഞു പുരണ്ട,
ശവ കല്ലറകളിൽ നിന്നും,
വാക്കിനുപോലും വിലയില്ലാതെ,
ചോര ത്രസിക്കുന്ന യൌവ്വനം.
പെരുവഴികളിൽ അനാഥമാകാതെ,
കൊടി നിറം വകഭേദമില്ലാതെ,
ഉള്ളത് പകുത്തു നൽകി കഴിയണം,
ചരിത്രം ഉണർന്നെണീക്കും മുമ്പേ ...!!!!
------------ജയരാജ് --------------