ആത്മ രേഖ
മരണത്തിൻ രഥയൊച്ച കേൾക്കാം നിനക്ക്,
കൈകൂപ്പി മനസ്സൊന്നു തൊടുത്തു നോക്കു.
ഒറ്റ കുളമ്പടിയാരവം കേട്ടാൽ, നിശ്ചയം,
കാലന്റെ കോഴികൾ ,പാതിരാകോഴികൾ കൂവും.
കരഞ്ഞു പറഞ്ഞാലും, അവധി ചോദിച്ചാലും,
പൊന്മണി കിങ്ങിണിയേകിയാലും.
നിയറിയാതെ നിൻ ആത്മാവിൻ രഥയാത്ര,
പുതിയ പ്രഭാതത്തിലലിയും, പൂന്തെന്നൽ,
ദളപത്മ ധൂളികൾ വിതറും, മായാ ചിറകുകൾ,
വീശി നീ അകലും, നക്ഷത്ര കൂട്ടത്തിൻ ദൂരെ.
വന്നവർ നിന്നവർ ,കൂടെ നടന്നവർ ,പിന്നെ,
ചിരിച്ചവർ, ചിരിച്ചു ചതിച്ചവർ ,നാട്യമില്ലാത്തവർ
സ്നേഹിച്ചു നിന്നവർ ,നുണകൾ പറഞ്ഞവർ,
പ്രേരണ തന്നവർ ,പ്രേമിച്ചു പിരിഞ്ഞവർ,
മുൻജന്മ ശത്രുക്കൾ, പരജന്മ പീഡിതർ,
ഈ യാത്രയിൽ ഓരോന്നായി കാണും.
കാതങ്ങളനവധി പിന്നിടുമ്പോൾ ,നിന്മുന്നിൽ,
മായിക സാമ്രാജ്യം കാണും, തേജസ്സാം,
അരുണാഭ ,ശക്തിസ്വരൂപത്തിലടുക്കും.
നിൻ ബോധ ക്രിയാ രൂപം മറയും.
നീ പരബ്രഹ്മ രൂപത്തിലലിയും...!!!!
-------------ജയരാജ് -----------------