ശിരോ രേഖ
നൂറു നൂറായിരം പാപങ്ങൾ..!!!
ചെയ്തതൊക്കെ അറിയുന്നു,
പാപത്തിൽ നിന്ന് മോചനം,
രക്ഷപ്പെടാനിന്ന് വെമ്പുന്നു.
പ്രായിശ്ചിത്തത്തിനും ഒരുങ്ങി,
പൂജകൾ ,വഴിപാടുകൾ,
അന്നദാനം നിരന്തരം.
രക്ഷയും ഏലസ്സും കെട്ടി,
പരിഹാര കർമ്മവും.
പിന്നെ തിരിച്ചറിഞ്ഞു,
മോചന മാർഗ്ഗം,
കൊലയ്ക്കും ,വഞ്ചനയ്ക്കും,
പൂജകളൊന്നും,
പരിഹാരമാകില്ല.
മനസ്സുകൊണ്ട്,
തിരിച്ചറിയണം.
പാപകർമ്മമൊക്കെയും.
സൽപ്രവൃത്തിയിലൂടെ,
മറി കടക്കണം.
ദൈവം തിരിച്ചറിയും,
ഭക്തി...!!
പ്രത്യുപകാരം,
പ്രതീക്ഷിക്കാത്ത,
ശരണാഗതിയായി,
വളരണം.
വാഗ്ദാനങ്ങൾ,
കൂലിയായി വേണ്ട,
വിലപേശലും,
കൂട്ടലും കിഴിക്കലുമില്ല.
അനുഭവിക്കാം,
കർമ്മ ഫലം....!!!
-------ജയരാജ് ------