OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ദിനാഘോഷം

ഒരു സ്വിച്ചിട്ടു..!!
ഒരു നേരം, 
കുറച്ചു നാഴിക, 
വൈദ്യുതി, 
വിച്ഛേദിക്കുക.
ഇരുട്ടിന്റെ പടം, 
വൃത്താന്തമാക്കുക.
നാഴിക കഴിഞ്ഞാൽ, 
പിന്നെ പ്രഭാപൂരം..!!
ഇനി അടുത്ത വർഷം,
വീണ്ടും ഇരുട്ട്, 
പടമായി.
പത്ര താളുകളിൽ, 
കയറ്റാം..!

ഇങ്ങിനെയോരോ,
ദിനാഘോഷങ്ങൾ..!! 
ഉർജ്ജം പകരട്ടെ. 
പതിനായിരം, 
മരങ്ങൾ മുറിച്ചു, 
ഏങ്ങി വലിഞ്ഞു, 
ഒരു ചെടി വച്ച്. 
മാധ്യമ പ്രകടനം. 
കാഴ്ചവച്ചത്..!!!
 
നമുക്കിങ്ങനെ, 
സ്വയം അറിഞ്ഞു, 
നശിക്കാം. 
ഇനി തിരിച്ചിവിടെ, 
വരുമെന്ന്, 
ഉറപ്പൊന്നു, 
ഇല്ലല്ലോ..? 

----ജയരാജ്‌ ----