വഴി നീളെ
ഇന്നെല്ലാ ചൂണ്ടുവിരലും,
തിരക്കിലാണ്.
നേരെയുള്ളവന്റെ,
കുറ്റം പറയാൻ.
ചൂണ്ടുവിരലും,
മലിനമാം വാക്കും.
അവശ്യം, പ്രധാനം.
കേൾക്കുന്നവനും,
പറയുന്നവനും,
ഇനി ഒരിക്കൽ കൂടി,
പറയുവാനും.
പ്രചോദനം.
കേൾക്കുന്നവനു,
കേട്ടില്ലെങ്കിൽ,
കേട്ടില്ലല്ലോയെന്നും.
ചൂണ്ടി പറയുന്നവന്,
കിട്ടുവാനുള്ളത്,
തിരിച്ചു കിട്ടണം,
ഇപ്പോൾ രണ്ടാൾക്കും,
സമാധാനം.
മരണശയ്യയിൽ,
കൈകൾ കൂപ്പി,
നമസ്കരിക്കാതെ,
ചൂണ്ടുന്നു,
ബാക്കി വിരലുകൾ,
തന്റെ നേരെ ,തിരിയുവാൻ
ഇടം കൊടുത്തവർ.
നന്മ തിരിച്ചറിയാതെ,
മുലപ്പാലിൽ വരെ,
വിഷം കലർത്തി.
വിറ്റുവരവുണ്ടാക്കുക.
തന്റെ തെറ്റ് കുറ്റങ്ങൾ,
മായ്ച്ചു കളയുവാൻ,
ഏതു വെള്ള പുതച്ച,
ചെകുത്താനെയും,
പരിചരിക്കുന്നു.
ശത്രുവിന്റെ ശത്രു,
മിത്രമായി.!!!!
ചരിത്രത്തിൻ,
ഏടുകൾ ഒന്ന് നോക്ക്,
കയറ്റത്തിനിറക്കം,
നിശ്ചിതം.
കടിച്ചു തൂങ്ങിയീട്ടെന്തു,
ജൈത്രോത്സവം...?
---ജയരാജ് ---