കാലചക്രം
ഇപ്പോൾ ഞങ്ങളെ വേണ്ടെന്നോ.!
ഞങ്ങളെ അറിയില്ലെന്നോ,
ഞങ്ങളുടെ ശാപം ഏൽക്കില്ലെന്നൊ?
എല്ലാം ഞങ്ങൾ ശരി വക്കുന്നു.
ഞങ്ങളുടെ ഉടു വസ്ത്രം വരെ,
നിങ്ങൾ പണയത്തിലാക്കി.
ഞങ്ങളുടെ തെറ്റ്.
ഞങ്ങൾ അറിയുന്നു.
പക്ഷെ ഞങ്ങളില്ലാതെ,
നിങ്ങളെത്ര ദൂരം താണ്ടും.
നിങ്ങൾ, ഞങ്ങളെ ഭിന്നിപ്പിച്ചു.
പലകൊടികളും, നിറഭേദങ്ങളും,
ജാതി മതങ്ങളും, അതിർത്തികളും.
കല്പ്പിച്ചരുളി ചെയ്തു .
ഞങ്ങൾ അനുസ്സരിച്ച് ജീവിച്ചു ,
അര മുറുക്കി പട്ടിണി കിടന്നു.
എല്ലു മുറിയെ ,പണിയെടുപ്പിച്ചു.
ജയ് കിസ്സാൻ വിളിപ്പിച്ചു .
നിങ്ങൾ കുടുംബാധിപത്ത്യം,
വച്ചാശിർവതിച്ചു, അനുസ്സരിച്ചു.
പട്ടിണി, മുഴുദിനങ്ങളായി.
ഓരോ എതിർ സ്വരങ്ങളും,
അടിച്ചമർത്തി ചവിട്ടി മെതിച്ചു,
ചോരപുഴയിൽ മണ്ണ് കുതിർന്നു.
ജനാധിപത്യം ഇരിപ്പുറപ്പിച്ചു .
ഈ ഉൽകൃസ്ട സ്വപ്നസൗധത്തെ.
നിങ്ങൾ വിലക്ക് വാങ്ങി.
നിലവും ആകാശവും ,ഒടുവിൽ,
അദ്ധ്വാന സൗഹിത്യവും.
നിങ്ങൾ പറഞ്ഞു നെൽകൃഷി,
ചോളം, ധാന്യവര്ഗ്ഗം, എല്ലാം,
ഒഴിവാക്കി ശ്രദ്ധ വക്ക്ക.
ജനിതക കൃഷികളിൽ.
വാഗ്ദാന ധോരണി,
ഒരിക്കൽ കൂടി, ഞങ്ങൾ,
മയങ്ങി വീണു.
ഞങ്ങളുടെ ദ്രവ്യങ്ങൾ,
നിങ്ങളുടെ വിലകൾ..!!
മിനിട്ട് തോറും രാത്രി തോറും,
നിങ്ങളുടെ മനസ്സുപോലെ കൂടി.
മാധ്യമങ്ങൾ ഒച്ചാനിച്ചു നിന്നു.
നിങ്ങൾ തീരുമാനിച്ച കൊടികൾ,
കോടികൾ കൊടുത്തു.
മാറ്റി മറിച്ചു നിലനിറുത്തി..!!!
തിന്നു തിന്നു മൂക്കറ്റമാകുമ്പോൾ,
നിയവതരിച്ചു മാറ്റി മറയ്ക്കുന്നു.
വേറൊരു പിണയാളിനെ.
ഇനിയിവൻ തിന്നു മുടിച്ചു ,
മയങ്ങി വീണാലേ നീയനങ്ങു .
ഇതിനാണോ നീ പറയും,
പ്രജായത്തഭരണസമ്പ്രദായമെന്നു..!!
പ്രിയ സുഹൃത്തെ തറയുണ്ടെങ്കിലെ,
അഭ്യാസം പ്രാപ്തമാകു..!
നിന്റെ പേര് കോർപ്പറേറ്റ് ഭീമൻ എന്നത് ,
മാറിമറിയാതെ നോക്കുക.
ഇപ്പോൾ ഞങ്ങളെ വേണ്ടെന്നോ,
ഞങ്ങളെ അറിയില്ലെന്നോ,
പുലമ്പി ആശ്വസ്സിക്കുക. !!
---------ജയരാജ് -----------