വരുമൊരു കാലം
ഒരു നാൾ വറ്റീടും,
ഭൂമി ചുരത്തുന്ന,
ക്രൂഡോയിൽ,
കരിമുത്തുകൾ.
അന്ന് തന്നെ,
നിരാകരീച്ചീടും.
ഇന്നു വരെ,
അന്നം തന്ന,
അന്ന ദാതാവിനെ.
കളിച്ചു രമിച്ചു,
കത്ഥനം,
മാത്രമാകുന്ന നാൾ,
രസനം,
അകലും.
മണി മന്ദിരത്തിൻ,
അസ്ഥിപഞ്ചരങ്ങൾ,
നോക്കിയിളിക്കും.
ഇന്നു സൗന്ദര്യ പിണക്കം,
കൊണ്ട് തീർക്കുന്നു.
ചോരപുഴകൾ.
അതൊക്കെയും.
കറുത്ത മുത്തുമണികൾ,
ഒളിക്കുന്നു.
കരാള പ്രതിബിംബങ്ങളെ.
ഇനി വരുന്നു,
പാൽചുരത്തുന്ന മുലയുടെ,
വൃദ്ധി ക്ഷയം.
അടലര്‍ നേടുന്ന,
ചക്രവാളങ്ങളും,
കാർമേഘ വർഷവും,
നീരും പ്രവാളവും.
നിര്‍ദ്ദയം തളളും.
പ്രാർത്ഥനയും,
പരിരംഭണങ്ങളും.
തൊണ്ട വരണ്ടു,
തുള്ളി ജലകണത്തിനായി,
അണ്‌ബോംബുകൾ,
വർഷിച്ചീടും.
ചരിത്ര സത്യം,
ലിഖിതമാക്കുവാൻ,
കഴിവറ്റ,
നര ജന്മങ്ങളും.
----ജയരാജ് -------