OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കാലം പിറന്നപ്പോൾ

വാളെടുത്തവനൊക്കെ,
വെളിച്ചപ്പാടായി. 
നാല് കവടി നിരത്തിയാൽ,
ജ്യോതിഷജ്ഞാനിയും.
പിറുപിറുത്തു പത്തു വേദവാക്യം,
പുറത്തു വന്നാലുറപ്പായി, 
ധനാഗമ വഴിത്താരയൊരുങ്ങി. 
പിന്നെ വാസ്തുവായി, 
പഞ്ചശിരസ്സായി,ശ്രീചക്രമായി.   
സാധുവായ മനുഷ്യന്റെ, 
മനസ്സമാധാനം കവടികളിൽ,
ചുറ്റിക്കറക്കിയെടുത്ത്,
വിറയാർന്ന സമ്മതമാക്കുന്നു. 

വിശ്വാസികൾ ,പകലും രാത്രിയും,
അവിശ്വാസി രാത്രിയിലും,
നിരന്തര ബന്ധം തുടരുബോൾ,
ജ്യോതിഷജ്ഞാനിയും,
ശനിദശ പിന്നിട്ടു ശുക്രനിൽ,  
സൗഭാഗ്യമായെത്തീടുന്നു.

പറഞ്ഞ, പത്തു ഭാവി പ്രവചങ്ങൾ, 
ശരിയായി വർത്തമാനത്തായാൽ, 
പിന്നെ ദൈവത്തിൻ പ്രതിപുരുഷനാം. 
തിരിഞ്ഞു നോക്കേണ്ട വെളിച്ചപ്പാടെ,
താങ്കളാണ് എന്റെ വഴിയും ,കണ്ണും, 
തെളിച്ഛവൻ,വെറും പൂജാദ്രവ്യങ്ങൾ,
വിൽപ്പന ചെയ്തു ,ശുക്രനെ, 
ആശ്ലേഷിച്ചവനും .....!!!!