OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

നയതന്ത്രം

എന്റെയൊരോട്ടു എത്രനാൾ,
ആർക്കുമില്ലാതെ പാഴാകുന്നു. 
ഞാനുമൊരു പൌരനാണ്,
എന്റെ സമ്മതിദാന അവകാശം, 
കാലങ്ങളായി തടഞ്ഞിരിക്കുന്നു.
നിത്യ നിതാന്ത മറവിയാൽ, 
ഞാനും ഒരു വോട്ട്‌ ചെയ്യുന്നു, 
മനസ്സിൽ, ഒരു അസാധു വോട്ട്‌.

എനിക്ക് വോട്ട്‌ ചെയ്യാൻ, 
ബാലറ്റ് പേപ്പറില്ല.
ഓട്ടോ റിക്ഷയിൽ കയറി, 
പോളിംഗ് ബൂത്തിലേക്ക്, 
വോട്ട്‌ ചെയ്യാൻ പോകുന്ന, 
സ്വപ്‌നങ്ങൾ മാത്രം ബാക്കി.
 
ഞാനുമെന്റെ കൂട്ടുകാരും, 
സ്വപ്നം മെനയുന്നു, കാരണം, 
ഞങ്ങൾ പാവം പ്രവാസികൾ. 
ഞങ്ങളെ സ്വപ്നാടനത്തിൻ,
ശരശയ്യയിൽ ചുരുട്ടിയിട്ടു...!!
കണ്ടില്ലെന്നു നടിച്ചു, 
കാണാതെ തിരയുന്നു. 
കറവപ്പശുക്കളെ,
പ്രവാസികളെ.....!!