അഹങ്കാരം
-----------അഹങ്കാരം --------------
ശവ ശരീരത്തിൻ മുകളിലിരുന്നൊരു,
ഞാഞ്ഞൂള് ചൊല്ലി,
ഞാനും മുർഖൻ ചേട്ടനും കൂടിയൊരാളെ
കാലപുരിയിലെക്കയച്ചെന്നു!!.
എന്നോട് കളിക്കണ്ട ,മനസ്സിലാക്കുക,
ഞാനൊരു നിസ്സാരനല്ല.....,
വേണ്ടിവന്നാൽ അഞ്ച് അങ്കുലം പത്തി,
നിവർത്തിയാടാനും ഞാൻ,
മൂർക്കൻ ചേട്ടനോട് കൂടെ നിൽക്കും.!!
എന്നെയാർക്കും തീരെ വിലയില്ല ,
ഒരു നാൾ നിങ്ങൾക്കു കേൾക്കാം,
രൗദ്രനാമൊരു ഞാഞ്ഞൂല്‍,
നിർദ്ദയം കാലപുരിക്കയച്ചൊരു പാവം,
നിർദ്ധാനനാം, നിരാലംബനാം ജീവിയെ,
അന്ന് നിങ്ങൾ തിരിച്ചറിയും.......
എന്നോട് കളിക്കണ്ട മനസ്സിലാക്കുക,
ഞാനൊരു നിസ്സാരനല്ലെന്ന്.
ഞാനും ,എനിക്കും ,അഹങ്കരിച്ചു ഞെളിയല്ലെ,
ആകാശ കോടാലി നിനക്ക് ഒരുങ്ങി നിൽക്കുന്നു.
മറക്കല്ലേ ,നിനക്ക് നീയും ,പുരക്കു തൂണ്‌മെന്നു.
ഓർക്കുക ,ഒരിക്കലെങ്കിലും സത്യമായി,
എപ്പൊഴും, കണ്ണ് തുറന്നിരിക്കുമീലോകേശനെ.!!!