പക്ഷേ..?
ജാതിപ്പേരിൽ അറിയേണ്ട,
നാണക്കേടായി തോന്നുന്നു.
നായക വേഷം കെട്ടിയിരിക്കും,
കോലക്കൊമര വേഷങ്ങൾ.
ചിന്ത ക്ഷയിക്കും, ജാതി ജയിക്കും,
ജാതി വളർത്തും, ഈ മണ്ണിൽ.
നാടിൻ പേരിൽ അറിയേണ്ട,
നാണക്കേടായി തോന്നുന്നു.
കാമിനി, കനകം, അധികാരം,
കണ്ണും മൂടിയിരുന്നു ഭരിക്കും,
അവസരവാദി നേതാവ്.
സ്വന്തം കാര്യം സിന്താബാദ്.
താറും വീറും കുത്തിയുടുത്ത്,
ഇന്ദ്രപ്രസ്ഥ വീഥികളിൽ,
പോയീട്ടെന്താണ് ഉപകാരം,
ചന്തയിൽ പോകും ആടറിയുന്നോ,
വാണിഭ രൂപം, നിലവാരം.
പോയവർ ചെന്ന് മുഖദാവിൽ,
മുദ്രകൾ കാട്ടി തിരിച്ചെത്തി.
വാചക മേളകൾ വിളമ്പി നിരത്തി,
വീണ്ടും മുന്നിൽ വന്നിടുമേ..!!
അന്നും ഇന്നും ഒന്നാണേ,
വെള്ള പുതച്ചൊരു വാഗ്ദാനം.!!!
-------- ജയരാജ് -----------