രാഷ്ട്രീയം
തമ്പ്രാന്റെ ഗുണ്ട സ്ഥാനാര്‍ത്ഥി..!
ഇപ്പോൾ അടിയങ്ങൾക്കു,
അയിത്തമില്ല.
ചെറിയ തമ്പ്രാൻ കൽപ്പിച്ചു.
എല്ലാ വോട്ടും കോടാലിക്കു.
കോരപ്പൻ മാമൻ ഏറ്റുപാടി,
ഞങ്ങളും ഏറ്റുപാടി,
അങ്ങിനെ തന്നെ കോരപ്പൻ മാമാ!!
വലിയ തമ്പ്രാൻ അയിത്തം മറന്നു,
കൈയെത്തും അരികത്തു.
പൂക്കുല കൊടുത്താൽ തുള്ളും,
അത്രയും വിറച്ചു നിന്നു,
അടിയാന്മാർ.
കോരപ്പൻ വിളിച്ചു പറഞ്ഞു,
നമ്മൾ ഏറ്റുപാടി,
സ്ഥാനാര്‍ത്ഥി സാറ്,
ജയിക്കട്ടെ.
കള്ളും ,കാശും വീശിയെറിഞ്ഞു.
തമ്പ്രാന്റെ വക സദ്യയുണ്ടായി.
കോരപ്പൻ മാമൻ ഏറ്റുപാടി,
ഞങ്ങൾക്ക് വേണ്ടാ ചക്കര കാപ്പി..!
തന്നെ തീരു പഞ്ചാര..!!
നമ്മൾ ഏറ്റുപാടി,
അങ്ങിനെ തന്നെ കോരപ്പൻ മാമാ.
കാറ്റുള്ളപ്പോൾ തൂറ്റണം,
നമ്മൾ ഏറ്റുപാടി,
അങ്ങിനെ തന്നെ കോരപ്പൻ മാമാ,
ആ പറഞ്ഞതെന്തെന്നു അറിയാതെ,
നമ്മൾ ഏറ്റുപാടി.
അങ്ങിനെ തന്നെ കോരപ്പൻ മാമാ..!!!
കോടാലി തോറ്റു മൂലയിലായി,
സ്ഥാനാര്‍ത്ഥിയാകെ പൂസ്സായി.
തമ്പ്രാന്റെ സൂത്രം ചീറ്റിപ്പോയി.
ഞങ്ങളൊന്നായി പാടി,
മുതലാളിത്തം തുലയട്ടെ.
കോരപ്പൻ മാമൻ ഏറ്റുപാടി.
-------ജയരാജ് -----------