OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഞാഞ്ഞൂൾ

ഇരുതലയുള്ളൊരു, 
ഞാഞ്ഞൂൾ,
പച്ച നിറത്തിൽ,
കാവി കലർന്നോരു,
തവിട്ടു നിറത്തിൽ,
വർണ്ണം മൂന്നും, 
വരകൾ നീണ്ടും, 
ശാന്തതയുള്ളൊരു,
മേദസ്സ് മുറ്റിയ ഞാഞ്ഞൂൾ.

നട്ടെല്ലില്ല കണ്ടവരും, 
നാട്യം കണ്ടാൽ,
ശൂരത കണ്ടാൽ, 
വാസുകി തോൽക്കും.
ചുവന്ന യൂഥം,
കോലം കുത്തും, 
അണികൾ തീർത്തൊരു,
ഞാഞ്ഞൂൾ.

ഒറ്റയ്ക്ക് ആയാൽ,
ഞാഞ്ഞൂൾ.
നിറങ്ങൾ ഏറ്റാൽ,
കൊടികൾ കുത്തി, 
വളഞ്ഞു പുളഞ്ഞു, 
പത്തി നിവർത്തി,                 
പന്നകമാകും. 
കാഴ്ച നശിച്ചൊരു, 
സർപ്പവുമാകാം. 

കൊല്ലുക ,തിന്നുക, 
കൊള്ളയടിക്കുക, 
പാവം ജനതയെ. 
എത്ര വരെ ? 
അളയും മുട്ടി,
ഗതിയില്ലാത്തവർ, 
തിരിഞ്ഞു കടിക്കും,
ഓർമ്മിക്കുക ,നീ..!
ഈ പതനം നിങ്ങൾ, 
കണ്ടിടുക....!

-----ജയരാജ്‌ -------