പ്രതീക്ഷയോടെ
ഒരു തുള്ളി കണ്ണീരിന്‍ ഓര്‍മ്മകള്‍ കൊണ്ടെന്റെ
പടിവാതില്‍ മെല്ലെ തുറന്നീടുബോള്‍
അഴകാര്‍ന്ന കാലടി പാടുകള്‍ തിരയുന്നു
അലസമായി മേയുന്ന ഓര്‍മകളില്‍ .
അന്നാദ്യമായ് കണ്ട ഉത്സവ മേളത്തില്‍
ശരമെയ്യും കണ്ണുമായ് വന്നവളെ
കണ്ണോടു കണ്ണില്‍ കഥകള്‍ പറഞ്ഞപ്പോള്‍
കല്‍വിളക്കിന്‍ തിരി സാക്ഷിയായി
ചുറ്റംബലത്തിന്റെ കൈവഴിയില്‍
കൈ കൂപ്പി നിന്ന് നീ കണ്ണടച്ചു
നെറ്റിയില്‍ ചാര്‍ത്തിയ ഹരിചന്ദനം
ഒപ്പിയെടുക്കുവാന്‍ ഞാന്‍ കൊതിച്ചു.
കണ്‍ തുറനന്ന് നീ പുഞ്ചിരിച്ചു
മായാവലയത്തില്‍ ഞാന്‍ നിറഞ്ഞു
പാദസരങ്ങളും, കൈവള, കാപ്പും
പുഞ്ഞിരിയോടോന്നു താളമിട്ടു.
തേടുന്നുമിന്നു ഞാന്‍ അന്നത്തെ രാവിന്റെ
മേളങ്ങളെ രാഗമോഹങ്ങളെ
തുടരുന്നു ഞാനിന്നും, തിരയുന്നു തുടരുവാന്‍
കല്‍ വിളക്കിന്‍ തിരി നാളങ്ങളെ.