-എന്റെ കരളേ----
കരൾ മുറിച്ചു ഭിക്ഷ നൽകിയതെന്തിനെന്നു
ഇപ്പോൾ സംശയമേറിവരുന്നു
എന്റെ കരളേ എന്ന് വിളിക്കാൻ
കരളില്ലാത്തവൻ യോഗ്യനല്ലല്ലൊ
കരൾ മുറിച്ചു ഭിക്ഷ നൽകിയതെന്തിനെന്നു
ഇപ്പോൾ സംശയമേറിവരുന്നു
കരളലിയിക്കുന്ന കാര്യമേയില്ല
കരളില്ലാത്തതിനാൽ അലിയാനുമില്ല
കരളില്ലാത്തവനെന്നു മുദ്ര കുത്തിയതൊ
തെല്ലും പരിഭവമില്ലാതെ ഓർക്കുമ്പോൾ
കരൾ മുറിച്ചു ഭിക്ഷ നൽകിയതെന്തിനെന്നു.
ഇപ്പോൾ സംശയമേറിവരുന്നു
തൊലി പറിച്ചു മാംസമൂട്ടി
രുധിരപാനം ചെയ്തവർ
നിമിഷ നേരം ഓർത്തുവോ
സിരയിലെത്താൻ ഇന്നവർ
കരൾ പറിച്ചു ഊട്ടിയന്ന പ്രകടനം
കരൾ മുറിച്ചു ഭിക്ഷ നൽകിയതെന്തിനെന്നു.
ഇപ്പോൾ സംശയമേറിവരുന്നു
കരളു തിന്നു രുചി പിടിച്ച നാവുകൾ
പുതിയ കരളു നോക്കി അലഞ്ഞിടുന്നു
കരളു പോയ പേടിസ്വപ്നം ബാക്കിയായ
തിരിച്ചു വരുവാനറിയാത്ത അസ്ഥിപഞ്ജരം
കരൾ മുറിച്ചു ഭിക്ഷ നൽകിയതെന്തിനെന്നു.
ഇപ്പോൾ സംശയമേറിവരുന്നു
തലകുനിച്ചു നാടു നീങ്ങാൻ ഒരുങ്ങവേ
എന്റെ പിന്നിൽ അണിനിരന്നു നൂറു നൂറു
കറുകറുത്ത നിഴലുകൾ
ചെയ്ത തെറ്റ് ഏറ്റു ചൊല്ലി അസ്ഥിപഞ്ജരം
കരൾ മുറിച്ചു ഭിക്ഷ നൽകിയതെന്തിനെന്നു.
ഇപ്പോൾ സംശയമേറിവരുന്നു