OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കണ്ടെത്താം

നാം തിരഞ്ഞെടുത്തത് 
പ്രബലരെയാണ്‌
അതൊരു സംഘടിതശക്തിയിൽ 
ഉരുത്തിരിഞ്ഞു വന്ന 
ആവേശ കാണികകൾ 
നിർവിശങ്കം 
അണിനിരത്തിയിരിക്കുന്നു.

ജാതിയല്ല
വിഷം ചീറ്റും
വാഗ്ദ്ധാടിത്തമല്ല   
കണ്ണിൽ കാണുന്ന 
നിറവുമല്ല 
വെളുത്ത നിറമുള്ള
വസ്ത്രാദികളല്ല
ദീനദയാലുവായ  
ജനസേവകരെയാണ്.
----------******---------
ഇനി നമുക്കാവശ്യം
"നമ്മളിലൊരാളെ മാത്രം"
ഇനിയവർ 
വിദ്യയറിഞ്ഞവരെ 
ജീവിതമറിഞ്ഞവരെ 
അധ്വാനമറിഞ്ഞവരെ 
സ്നേഹമറിഞ്ഞവരെ 
സ്നേഹിക്കാനറിഞ്ഞവരെ 
സഹജീവികളെ 
കണ്ടാലറിയുന്നവരെ 
തിരഞ്ഞെടുക്കാം.