ഒരു താരാട്ടില്‍
ആരീരം .. രാരീരം ...രാരീരാരോ... ആരീരം...
തെന്നലിലാടി കളിക്കുന്ന കൂട്ടില്‍
പുല്മെത്ത കൂട്ടി മെനഞ്ഞൊരു കൂട്ടില്‍
നീല നിലാവൊളി തൂകിയപ്പോള്‍
കുഞ്ഞി കിളികളുറക്കമായി
താരാട്ടു പാടിയോരമ്മക്കിളി
തന് കുഞ്ഞിനെയൊന്നു ചേര്‍ത്തു വച്ചു
അമ്മക്കിളിയുടെ ചൂട് പറ്റി
കുഞ്ഞി കിളികളുറക്കമായി
ആരീരം .. രാരീരം ...രാരീരാരോ... ആരീരം...
കണ്ണടച്ചോമനെ നീയുറങ്ങു
അമ്മ തന് ഓമനേ നീയുറങ്ങു
ആവണി തിങ്കളുറക്കമായി
കുഞ്ഞി കിളികളുറക്കമായി
ആരീരം .. രാരീരം ...രാരീരാരോ... ആരീരം...
ആയിര മന്ദാര പൂക്കള്‍ വിരിയുബോല്
കൂട്ടിനായ് തുബ്ബികള് പാറിവരും
നാളെയുണരുന്ന പൊന്നുഷസ്സില്
കൂടെ കളിക്കുവാന്‍ തുമ്പിയുണ്ട്
കുഞ്ഞി കിളികളും തുമ്പികളും
മന്താരപൂക്കളും ബാലര്ക്കനും
പൊന്നുഷസ്സില് വന്നു ചേരുമല്ലോ
അമ്മ തന് ഓമനേ നീയുറങ്ങു
കണ്ണടച്ചോമനെ നീയുറങ്ങു
ആരീരം .. രാരീരം ...രാരീരാരോ... ആരീരം..
************** ജയരാജ് ************