OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കമഴ്ന്നു കിടന്ന് കളയുന്നവർ

 

ഒന്നരച്ചാൻ വയറിനുള്ള 
തീരാസമര ശ്രമമായിരുന്നു 
ബാല്യവും കൗമാരവും 
യൗവനവും ശിഷ്ടവും 
പിന്നിട്ടപ്പോൾ 
ഒരു അടിത്തറയുണ്ടായി 
എന്നൊന്ന് അഹങ്കരിച്ചു.

ഇപ്പോഴും 
പിൻഗാമിമാരുണ്ടെന്ന് 
എപ്പോഴും തലയുയർത്തിപ്പറഞ്ഞു.

കണിക്കൊന്നകൾ 
കാലം തെറ്റി പൂക്കുന്നത് 
ആശങ്കയുണ്ടാക്കിയിരുന്നു 
അതൊന്ന് 
പറഞ്ഞവരൊടൊക്കെ 
കാലത്തിന്റെ കണിവികൃതിയെന്നു 
പറഞ്ഞൊഴിഞ്ഞു.

ഏറെയദ്ധ്വാനം 
ഇനി തീവണ്ടി വാങ്ങാനാണോയെന്നും 
പിന്നീട്‌ 
ഒന്നുകൂടി കടന്ന് 
തുറമുഖവും 
എയർപ്പോർട്ടും വിമാനങ്ങളും 
ഒക്കെയായി 
പണിനമിച്ചപ്പോൾ 
അറിയാത്തൊരു ദീഘനിശ്വാസം 
പുറത്തുവന്നത് 
ഇന്നിന്റെ 
ആറാമിന്ത്രീയ സമരേഖ 
ഉല്കപോലെ പതിച്ചതോ ?

അണ പൈ ഇല്ലാതെ 
അണ്ടകടാഹം
മൊത്തത്തിൽ 
സോപ്പു കുമിളയുടെ മേലെയിരുന്നു 
മുടിയാട്ടം നടത്തി 
സ്വന്തമാക്കാം.

നദികളും പുഴകളും 
വഴിതിരിച്ചു 
സപ്രമഞ്ചകട്ടിലിന് കീഴേവരുത്തി 
കടലുമായി മത്സരിക്കാം.

കുഞ്ഞാറ്റകിളികളോടും 
പുല്ലു പുഷ്പ്പാദികളോടും 
കപ്പം ചോദിക്കാം
കിട്ടാതായാൽ 
മുച്ചൂടും മുടിക്കുമെന്നു 
വാമൊഴി പറയാം.

അണുപ്രസരം വരെ 
എത്താത്ത 
ഭൂമിക്കുള്ളിലെ
സൂര്യചന്ദ്രന്മാരർക്കറിയാത്ത  
പാതാളകൊട്ടാരത്തിൽ 
അന്തിയുറങ്ങാം.

അദ്ധ്വാനമെന്തെന്ന് അറിയാതെ 
വിത്ത് കുത്തി 
പാച്ചോറു വയ്ക്കുന്ന 
കാരണവർ 
ദേഹിയുടെ കഥ 
മറന്നിരിക്കുന്നു.

--------ഓ പി --------