പ്രഭാ പൂരത്തിനായി
നിന്നോളം ശക്തിമാനാരുണ്ട്
നിന്നോളം ബുദ്ധിമാനാരുണ്ട്
എന്താണിപ്പോൾ ഒരു സംശയം പോലെ
നിനക്ക് തലവേദനയോ
നിനക്ക് ജലദോഷത്തുമ്മലോ
നീയാരെയാണ് ഇടക്കിടെ
തിരിഞ്ഞു നോക്കികൊണ്ടിരിക്കുന്നത് .
എല്ലാവർക്കും ഒരേമുഖം
ചിലരുടെ മുഖം നിറം മാറ്റമെന്നാൽ
മൊത്തത്തിലൊരെ മുഖം
നിന്റെ പുഞ്ചിരി കണ്ടകാലം മറന്നു
നിന്റെ ചെന്തൊണ്ടി പഴം തോല്ക്കും
നിറമാർന്ന ഓഷ്ഠാധരങ്ങൾ
ഓർമ്മയിലെയില്ലാതായി
എല്ലാം തിരശീലക്കുള്ളിലായി
മാസ്ക്ക് ...........!!?
തൊട്ടാലോട്ടുന്നവനെ
അറിയാതെ തൊട്ടുവളർത്തി
എത്രയോ കഴിവില്ലാത്തവനെ
വളർത്തി വലുതാക്കി
നിന്നിഷ്ടാനിഷ്ടങ്ങൾ അടിയറവെച്ച
അതുല്ല്യ ജന്മമായി.
ഇന്ന് വിശ്വാസങ്ങളെ മറികടന്നു
വികട സ്വപ്നങ്ങളെയും
ശരീരമൊഴിഞ്ഞൊരാന്മാക്കൾ
നിരന്തരം നിന്റെ കർണ്ണപുടത്തിൽ
വിധി വിപ്രിയത്താൽ
പറഞ്ഞാലും
ഗുരുത വഴിമുടക്കുന്നു.
അവനൊഴിയുന്നു
മുഖാവരണം മാറ്റിവരാം
പവിഴാധരം ചലിച്ചൊരു
സുസ്മേരപ്രഭാപൂരത്തിനായ്.