OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ആയിരം കണ്ണുമായി--

കൊറോണക്കെന്താ കൊമ്പുണ്ടോ ?
കൊറോണക്കെന്താ നട നാലുണ്ടോ ?
കൊറോണക്കെന്താ തുമ്പി കൈയുണ്ടോ ?
കൊറോണക്കെന്താ തുന്നിക്കെട്ടിയ വായുണ്ടൊ?
കൊറോണക്കെന്താ വാല് കുത്തി 
ചാടാനൊരു മുളം കമ്പുണ്ടോ ?
കൊറോണയെ മുൻനിർത്തി,
പിന്നീലെക്കളി.
മക്കളെ ....................!
നിങ്ങളും അറിയും 
കൊറോണക്ക് വിവേകവും ഇല്ലെന്ന്.
ആയിരം കണ്ണുമായി 
നിങ്ങളെ നോട്ടമിടുന്നു.

കുഞ്ഞിലേ കേട്ട നരകത്തിലെ 
നൂൽപ്പാലവും 
അതിനപ്പുറം എരിയുന്ന തീയും 
തിളയ്ക്കുന്ന എണ്ണയും 
ഭീതിയുടെ മുഖമായി 
കുന്തമേന്തി നിൽക്കുന്ന 
കാവൽക്കാരും 
ഈ ലോകത്തിലെ നന്മ ചെയ്യാത്ത 
നിങ്ങൾക്കും കൂടി 
സ്വാഗതമോതുന്നു.

നിങ്ങളുടെ വെള്ള അംഗവസ്ത്രം 
കറപുരണ്ടീട്ടുണ്ടോ ?
എന്നൊന്ന് നോക്കുകായീക്ഷണം.

ജീവനാണ്,
അത് നിലനിർത്താനാണ്,
വെന്റിലേറ്റർ.
കൊല്ലാനുള്ള ഗില്ലറ്റിൻറെ,
യന്ത്രതോക്കിന്റെ,
പ്രതിരൂപമല്ല.

ആചാരങ്ങൾ കൊണ്ട്,
അനുഷ്ട്ടാനങ്ങൾ കൊണ്ട് ,
ആത്മാവിനു നിത്യശാന്തിയേകും.
എന്നൊരു വിശ്വാസപ്രമാണത്തിൽ,
നിങ്ങളും മൂർച്ചകൂട്ടുക.

നിങ്ങളുടെ ആത്മാവും 
ബലിച്ചോറും ,ഉണ്ണാൻ കാകനും 
ഇല്ലാതെ ,ഗതിയില്ലാപ്രേതമാക്കല്ലെ.