"ഞാന്‍ പ്രവാസി"
പണ്ടേതോ ജന്മത്തില്‍ ശാപങ്ങളേറ്റൊരു
മാനുഷ ജന്മമായ് ഞാന്‍ പ്രവാസി
ഉരുകുന്ന വെയിലില്‍ ഉരുകാത്ത മനസുമായ്
കാലം കഴിക്കുന്ന ഭാഗ്യ ഹീനര്‍
സ്വപ്നങ്ങള്‍ ആയിരം നെയ്തുകൂട്ടി
ഹോമിച്ച ജീവിത വീഥിയിലായ്
പ്രേമാഭിലാഷങ്ങള്‍ കോര്‍ത്ത് വച്ച്
കരളിന്റെ അറിയാത്ത കോണിലായീ
നാടീനും വീടീനും നന്മകള്‍ നൽകുവാൻ
ബന്ധുമിത്രാതികള്‍ക്കാശ്വാസമേകുവാന്‍
പൊട്ടിതകര്ന്നോരു അമ്പലം കെട്ടുവാന്‍
അത്താണീയായവന്‍ ഞാന്‍ പ്രവാസി
വല്ലോരു കോണിലും തേങ്ങല്‍ കേട്ടാല്‍
ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍
ഞെട്ടലോടോന്നു പതറി നില്ക്കും
ദീഘനിശ്വസമായ് ഞാന്‍ പ്രവാസി
രക്തദാനത്തിനു മുന്നില്‍ നില്ക്കും
രക്തബന്ധങ്ങളെ താലോലിയ്കും
രക്തച്ചോരിച്ചിലിന്‍ വാര്‍ത്ത കേട്ടാല്‍
ഉള്ളു വിറക്കുന്ന ഞാന്‍ പ്രവാസി
ദശാബ്ദങ്ങള്‍ പിന്നിട്ടു കരയണച്ച
നാടുകരോക്കെയും വാഴ്ത്തീടുന്നു
ചക്രവാളത്തിലെ പൊന്‍ വെളിച്ചം
കനവായ് തീര്‍ന്നവന്‍ ഞാന്‍ പ്രവാസി
---------- ജയരാജ് ------------