കണ്ണാടി കാണ്മാൻ
ഉള്ളിലെ അടിവസ്ത്രം വരെ
ബാക്റ്റീരിയ വിമുക്തമാണ്
നിത്യവും മൂന്ന് നേരം
മാറ്റിക്കൊണ്ടേയിരിക്കുന്നു.
പരിചയം കൊണ്ടല്ല.
കിട്ടുവാൻ അനുസരിക്കാൻ
അംഗരക്ഷകർ വരെ
തയ്യാറാകുമ്പോൾ പിന്നെന്തിന്
വിയോജിക്കണം.
ഞങ്ങളുടെ രാജാവിന്റെ തൃപ്തി
ഞങ്ങളുടെ അഭിമാനം.
രാജാവിന്റെ അമൃതേത്ത്
അന്നന്ന് മുളച്ചു പൊന്തുന്ന
ശിഖരങ്ങളില്ലാ പത്രങ്ങളില്ലാതെ
കഴുതപ്പാലിൽ വയമ്പും തേനും
കരിമ്പിൻ ചണ്ടിയിൽ തൂവി
മുളപ്പിക്കുന്ന കൂണുകൾ മാത്രം.
ലലനാ മണികൾ തൊട്ടു തലോടി
ഒന്നൊന്നായി സമർപ്പിക്കുന്നു.
ഞങ്ങളുടെ രാജാവിന് പാനകം
അതി പ്രധാനം
സ്ത്രീ ലിംഗ സ്പർശനം കൊണ്ട്
സായൂജ്യമടയുന്നവനാണ്.
മധു ധാര മുലയിടുക്കിലൂടെ
പകർന്നൊഴിച്ച്
ഭഗശിശ്നികയെ വിറപ്പിച്ചു
കടന്നുവരുന്നൊരു പാനീയം
നിത്യവും മുകരുന്നു.
ശരിക്കും അസുരനാണ്
ദുർവ്വാസാവിന്റെ ഒപ്പമെത്തുന്നവൻ
അലഞ്ഞു തിരിഞ്ഞു പട്ടിണി കിടന്നവൻ
ദുഷ്ടനായ യോഗിയാണിവൻ.
ആരുടെയോ ഒടിഞ്ഞ ചട്ടുകം.
കഴിഞ്ഞ ജന്മത്തിൽ തോറ്റവൻ
കിട്ടാത്ത സൗഭാഗ്യങ്ങൾ
ഒന്നിച്ചനുഭവിക്കുവാൻ
ശക്തിയറ്റ യോഗദണ്ഡ്
ഉണരാതെ ഉയർത്തുന്നവൻ.
ഞങ്ങളുടെ രാജാവ്
രാഗതാളം അറിയുന്നവൻ
സ്വർണ്ണ നൂലിന്റെ ഊഞ്ഞാലിൽ
ആരും കാണാതെ ആടുന്നവൻ.
തിരിയുന്ന ഭൂമിയിൽ
തിരിയാതെയൊരു പടുജന്മദേഹം.
ദേഹത്ത് ചന്ദനചാറൊഴിച്ചു
മാലീസു ചെയ്യുന്ന പരിചാരകർ
ആണഞ്ചും പെണ്ണ് പത്തും.
തോന്നുമ്പോൾ വികാരമൊതുക്കി
ചിരിക്കുന്നവൻ
ഞങ്ങളുടെ രാജാവ്
പുതിയ ഇരയെ കിട്ടാതെ ഉറങ്ങാത്തവൻ.
പുറം ലോകത്തിന്
നിരന്തരം ജോലി
തളരാതെ ചെയ്യുന്നവൻ.
യഥാ രാജ തഥാ പ്രജ.
പ്രജകളും ഇരുന്നു ഇരന്നു തിന്നുന്ന
കാലവും വിദൂരമല്ല.